Quantcast

വഖഫ് നിയമനം: സർക്കാർ മുസ്‍ലിം സമുദായത്തോട് വഞ്ചന തുടരുന്നു- ജമാഅത്തെ ഇസ്‌ലാമി

ഇത് സമുദായത്തോടുള്ള വെല്ലുവിളിയാണ്. നിരന്തരമായി തുടരുന്ന മുസ്‍ലിംവിരുദ്ധ നിലപാടുകൾ സമുദായത്തിന് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമാകും-ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്

MediaOne Logo

Web Desk

  • Published:

    11 May 2022 3:50 PM GMT

വഖഫ് നിയമനം: സർക്കാർ മുസ്‍ലിം സമുദായത്തോട് വഞ്ചന തുടരുന്നു- ജമാഅത്തെ ഇസ്‌ലാമി
X

കോഴിക്കോട്: വഖഫ് നിയമനത്തിൽ സർക്കാർ മുസ്‌ലിംകളോട് വഞ്ചന തുടരുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി. മുസ്ലിംകളല്ലാത്തവരെ ബോർഡിൽ നിയമിക്കുക വഴി കേരള സർക്കാർ മുസ്‌ലിം സമുദായത്തെയും നേതാക്കളെയും വഞ്ചിക്കുന്നത് തുടരുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് കുറ്റപ്പെടുത്തി.

ദേവസ്വം നിയമനം ബോർഡിന് അനുവദിക്കുന്ന സർക്കാർ വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതിലെ വിവേചനം പൊതുസമൂഹവും സമുദായവും നേതാക്കളും ചൂണ്ടിക്കാട്ടിയതാണ്. ജനാധിപത്യ സമൂഹത്തിന്റെ പ്രതിഷേധത്തിന് മുന്നിൽ ആലോചിക്കാമെന്ന മറുപടി പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തിന്റെയും സമുദായത്തിന്റെയും ആശങ്ക ശരിയായിരുന്നുവെന്നാണ് പുതിയ നിയമനം വെളിപ്പെടുത്തുന്നത്-അദ്ദേഹം വിമർശിച്ചു.

ഇത് സമുദായത്തോടുള്ള വെല്ലുവിളിയാണ്. നിരന്തരമായി തുടരുന്ന മുസ്‌ലിംവിരുദ്ധ നിലപാടുകൾ സമുദായത്തിന് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമാകുമെന്നും ജമാഅത്ത് അമീർ ചൂണ്ടിക്കാട്ടി.

Summary: Government continues to betray Muslim community in Waqf appointment, says Jamaat-e-Islami Kerala Amir MI Abdul Azeez

TAGS :

Next Story