കാസർകോട് വഖഫ് ഭൂമി കൈമാറ്റം; നടന്നത് സർക്കാർ തലത്തിലെ ഗൂഢാലോചന - എം.സി മായിൻ ഹാജി
മുഖ്യമന്ത്രിയും കലക്ടറും ഒരു സമൂഹത്തെയാണ് വഞ്ചിക്കുന്നത്
കാസർകോട് കോവിഡ് ആശുപത്രിക്കായി വഖഫ് ഭൂമി ഏറ്റെടുത്തതിന് പകരമായി ഭൂമി തരാമെന്ന കാര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കളവ് പറയുകയാണെന്ന് വഖഫ്‌ബോർഡ് അംഗം എം.സി മായിൻഹാജി. ജില്ലകലക്ടർ കടുത്ത വഞ്ചനയാണ് കാട്ടിയത്. ജിഫ്രിതങ്ങളുമായി കരാർ ഉണ്ടാക്കിയ കരാർ പോലും പാലിക്കാൻ ഇതുവരെ തയാറായിട്ടില്ല. നടപടികൾ തുടങ്ങിയെന്നാണ് കഴിഞ്ഞ ദിവസം റവന്യു മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ കാസർകോട് കലക്ടർ അങ്ങനെയൊരു കാര്യമേ അറിഞ്ഞിട്ടില്ല. എന്നാൽ കലക്ടർ വൻ വഞ്ചനയാണ് സമൂഹത്തോട് ചെയ്യുന്നത്. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. അന്നത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗം കൂട്ടാൻ സഹായിക്കുകയായിരുന്നു വഖഫ് ബോർഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. റവന്യു വകുപ്പിന്റെ പ്രത്യേക അനുമതിയില്ലാതെയാണ് വഖഫ് ഭൂമി ടാറ്റക്ക് കൈമാറിയത്. കലക്ടർ ഒക്കെ ഈ വിഷയത്തിൽ ഇടപെട്ടപ്പോൾ എല്ലാ സാങ്കേതികവശം പഠിച്ചാണ് സംസാരിക്കുന്നത് എന്നാണ് സ്വാഭാവികമായും കരുതിയിരുന്നത്. ഇതോടെ ജില്ലാ കലക്ടറുണ്ടാക്കിയകരാറിൻറെ സാധുതയും ചോദ്യം ചെയ്യപ്പെടുകയാണെന്നും മായിൻഹാജി പറഞ്ഞു.
Adjust Story Font
16