Quantcast

വഖഫ് ഭൂമിയിലെ താമസക്കാരിൽ നിന്ന് നികുതി സ്വീകരിക്കുന്നതിന് സ്‌റ്റേ

ചെറായിയിലെ ഫറൂഖ് കോളേജിന്റെ വഖഫ് ഭൂമിയിലെ താമസക്കാരിൽ നിന്ന് നികുതി സ്വീകരിക്കുന്നതിനാണ് ഹൈക്കോടതി സ്‌റ്റേ

MediaOne Logo

Web Desk

  • Updated:

    2022-12-30 13:28:24.0

Published:

30 Dec 2022 1:15 PM GMT

വഖഫ് ഭൂമിയിലെ താമസക്കാരിൽ നിന്ന് നികുതി സ്വീകരിക്കുന്നതിന് സ്‌റ്റേ
X

എറണാകുളം: ചെറായിയിലെ ഫറൂഖ് കോളേജിന്റെ വഖഫ് ഭൂമിയിലെ താമസക്കാരിൽ നിന്ന് നികുതി സ്വീകരിക്കുന്നതിന് സ്‌റ്റേ. നികുതി സ്വീകരിക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയ വിധിയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്‌റ്റേ ചെയ്തത്. ഒരു മാസത്തേക്കാണ് സ്റ്റേ. ചെറായിയിലെ വഖഫ് ഭൂമി കയ്യേറ്റത്തെകുറിച്ചുള്ള വാർത്ത മീഡിയവണാണ് പുറത്തെത്തിച്ചത്.

ചെറായിയിലെ ഫാറൂഖ് കോളജിന്റെ വഖഫ് ഭൂമിയാണ് അന്യാധീനപ്പെട്ടതായി പരാതി ഉയർന്നിരുന്നു. 1950ൽ ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിൽ മുഹമ്മദ് സാദിഖ് സേട്ടാണ് ചെറായി ബീച്ചിലെ 404.76 ഏക്കർ ഭൂമി ഫാറൂഖ് കോളജിന് വഖഫ് ചെയ്തത്. മത, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായായിരുന്നു ഭൂമി കോളജിനായി വഖഫ് ചെയ്തത്.

എന്നാൽ, ഈ ഭൂമി കൈയേറി കൈവശംവച്ചവരിൽനിന്ന് നികുതി അടക്കാൻ റവന്യു ഉദ്യോഗസ്ഥർക്ക് അനുമതി നൽകി. ഇതിനെതിരെ വഖഫ് ബോർഡ് അംഗങ്ങളായ എം.സി മായിൻ ഹാജി, അഡ്വ. പി.വി സൈനുദ്ദീൻ, പി. ഉബൈദുല്ല എം.എൽ.എ തുടങ്ങിയവർ പരാതിയുമായി രംഗത്തെത്തിയിരുന്നു. 2019 മേയ് 20ന് പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ചെയർമാനായ വഖഫ് ബോർഡ് തിരിച്ചുപിടിക്കാൻ നടപടി സ്വീകരിച്ച ഭൂമിയിലാണ് കൈയേറ്റക്കാർക്ക് നികുതി അടക്കാൻ അനുവാദം നൽകിയതെന്നാണ് വിമർശനം ഉയർന്നത്.

TAGS :

Next Story