'വാർഡ് കൗൺസിലർ വി.വി. രാജേഷുമായി മന്ത്രി ശിവന്‍കുട്ടിയുടെ സൗഹൃദ സംഭാഷണം'; മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ സൈബര്‍ പരിഹാസം
നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് നേമം അതിര്‍ത്തിക്കുള്ളില്‍ ശിവന്‍കുട്ടിയെ പ്രവേശിപ്പിക്കില്ലെന്ന് വി.വി രാജേഷ് വെല്ലുവിളിച്ചത്
ഒരിടവേളയിലെ പരസ്പര പോരിന് ശേഷം മന്ത്രി വി ശിവന്‍കുട്ടിയും ബി.ജെ.പി പൂജപ്പുര വാര്‍ഡ് കൗൺസിലർ വി.വി. രാജേഷും ആദ്യമായി ഒരുമിച്ചു കണ്ടു. പൂജപ്പുരയിലെ വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമി ജയന്തിയോട് അനുബന്ധിച്ച പരിപാടിക്കിടയിലാണ് വി.വി. രാജേഷുമായി മന്ത്രി വി ശിവന്‍കുട്ടി സൗഹൃദ സംഭാഷണം നടത്തിയത്. ഇതിന്‍റെ ഫോട്ടോ മന്ത്രി ശിവന്‍കുട്ടി തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് നേമം അതിര്‍ത്തിക്കുള്ളില്‍ ശിവന്‍കുട്ടിയെ പ്രവേശിപ്പിക്കില്ലെന്ന് വി.വി രാജേഷ് വെല്ലുവിളിച്ചത്. പിന്നാലെ അടുത്തദിവസം തന്നെ ശിവന്‍കുട്ടി പൂജപ്പുരയില്‍ എത്തി പോരിന് മൂര്‍ച്ച നല്‍കി. രാജേഷ് കോര്‍പറേഷനിലേക്ക് മത്സരിച്ച് ജയിച്ച പൂജപ്പുര വാര്‍ഡില്‍ വന്ന് ഒരു പരിപാടിയില്‍ പങ്കെടുത്ത് ചായയും കുടിച്ചാണ് മടങ്ങിയതെന്നാണ് അന്ന് ശിവന്‍കുട്ടി ഇതിനോട് പ്രതികരിച്ചത്. ഇരുവരും തമ്മിലുള്ള പരസ്പര വാക് യുദ്ധം അണികളും ഏറ്റുപിടിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റുകളില്‍ പരസ്പര ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇന്ന് പൂജപ്പുരയില്‍ വെച്ച് ഇരുവരും കണ്ടുമുട്ടിയത്.
അതെ സമയം വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വി.വി രാജേഷിന് നേരെ വലിയ പരിഹാസമാണ് ഉയരുന്നത്. 'വാര്‍ഡ് കൗൺസിലർ' എന്ന് പോസ്റ്റില്‍ എടുത്തെഴുതിയത് വി.വി രാജേഷിനെ പരിഹസിച്ചാണെന്നും ഇത് രാജേഷിന് മനസ്സിലാകുന്ന അന്ന് ലോകാവസാനം ആയിരിക്കുമെന്നാണ് ഒരു കമന്‍റ്. പുലി ആയാലും അതല്ല ഇവനെപ്പോലത്തെ എലി ആയാലും അവന്‍റെ മാളത്തിൽ ചെന്ന് തന്നെ പിടിക്കുന്നതാണ് ശീലമെന്ന തരത്തില്‍ വി ശിവന്‍കുട്ടിയെ പ്രകീര്‍ത്തിച്ചും നിരവധി പേര്‍ രംഗത്തുവന്നു.
Adjust Story Font
16