Quantcast

'പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചത്'; കൊച്ചി കോർപറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

റോഡ് തകർന്നതിന്റെ പ്രാഥമിക ഉത്തരവാദിത്തം എൻജിനീയർമാർക്കാണെന്നും ഇവരെ നേരിട്ട് വിളിപ്പിക്കുമെന്നും ഹൈക്കോടതി

MediaOne Logo

Web Desk

  • Updated:

    2022-07-07 14:45:05.0

Published:

7 July 2022 2:43 PM GMT

പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചത്; കൊച്ചി കോർപറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
X

കൊച്ചി: കൊച്ചി നഗരത്തിലെ നടപ്പാതകൾ അപകടാവസ്ഥയിൽ എന്ന് ഹൈക്കോടതി. പശ വെച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചതെന്നും കോടതി ചോദിച്ചു. നഗരത്തിലെ റോഡുകൾ തകർന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് പരാമർശം. വിഷയത്തിൽ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ലംഘിക്കപ്പെട്ടു. ഇക്കാര്യത്തിൽ സിറ്റി പോലീസ് കമ്മീഷണർ മറുപടി പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

കൊച്ചി നഗരത്തിലെ റോഡുകൾ തകർന്നതുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷൻ പൊതുമരാമത്ത് വകുപ്പ് ഹെക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനമാണ് നേരിട്ടത്. റോഡ് തകർന്നതിന്റെ പ്രാഥമിക ഉത്തരവാദിത്തം എൻജിനീയർമാർക്കാണ്. എഞ്ചിനീയർമാരെ കോടതി നേരിട്ട് വിളിപ്പിക്കും. റോഡുകളുടെ അവസ്ഥ ശോചനീയമായതോടെ നൂറ് കണക്കിന് കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടമായെന്നാണ് കണക്കുകൾ. സിറ്റി പോലീസ് കമ്മീഷണർ ഇതിന് മറുപടി നൽകണമെന്നും കോർപ്പറേഷൻ സെക്രട്ടറിക്ക് ഇതിൽ ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി. നഗരത്തിലെ നടപ്പാതകൾ അപകടാവസ്ഥയിലാണ്. കോടതി ഇടപെട്ടിട്ടും ഇതിലൊന്നും മാറ്റമുണ്ടാകുന്നില്ല എന്നാണ് കോടതിയുടെ നിരീക്ഷണം.


TAGS :

Next Story