Quantcast

സ്‌കൂളുകളിൽ ഇനി വെള്ളം കുടിക്കാന്‍ ഇടവേള; വാട്ടർ ബെൽ മുഴങ്ങും

സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിലാണ് വെള്ളം കുടിക്കാൻ ഇടവേള അനുവദിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി

MediaOne Logo

Web Desk

  • Published:

    16 Feb 2024 10:59 AM GMT

സ്‌കൂളുകളിൽ ഇനി വെള്ളം കുടിക്കാന്‍ ഇടവേള; വാട്ടർ ബെൽ മുഴങ്ങും
X

തിരുവനന്തപുരം: സ്‌കൂളുകളിൽ വെള്ളം കുടിക്കാനായി ഇടവേള അനുവദിക്കും. സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിലാണ് വിദ്യാലയങ്ങളിൽ വാട്ടർ ബെൽ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

നിലവിലെ ഇന്റർവെല്ലുകൾക്കു പുറമെയാണ് പുതിയ ഇടവേള കൂടി അനുവദിക്കാൻ തീരുമാനമായിരിക്കുന്നത്. അഞ്ചു മിനിറ്റ് സമയമായിരിക്കും വെള്ളം കുടിക്കാനുള്ള ഇടവേള. രാവിലെ 10.30നും രണ്ടു മണിക്കുമായിരിക്കും വാട്ടർ ബെൽ മുഴങ്ങുക.

ഡേ കെയറിൽനിന്ന് കുട്ടി വീട്ടിലെത്തിയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ഇക്കാര്യത്തിൽ അന്വേഷണം നടത്തും. കുന്നുപോലെ ഡേ കെയർ ആരംഭിക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്ന് അദ്ദേഹം പറഞ്ഞു. ആർക്കും എവിടെയും ഡേ കെയറുകൾ തുടങ്ങാമെന്നതാണ് സ്ഥിതി. ഒരു യോഗ്യതയുമില്ലാത്ത ടീച്ചർമാരാണ് ഡേ കെയറുകളിൽ പ്രവർത്തിക്കുന്നത്. വിഷയത്തെ ഗൗരവമായി സർക്കാർ കാണുന്നുവെന്നും മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Summary: Water bell will ring in schools as water drinking breaks

TAGS :

Next Story