മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറഞ്ഞു; രണ്ട് ഷട്ടറുകൾ അടച്ചു
രാത്രി പത്ത് മണിക്കാണ് ഷട്ടർ അടച്ചത്
മുല്ലപ്പെരിയാറിൽ ഇന്നലെ തുറന്ന നാല് സ്പിൽവേ ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു. രാത്രി പത്ത് മണിക്കാണ് ഷട്ടർ അടച്ചത്. ജലനിരപ്പ് കുറഞ്ഞതോടെയാണ് തമിഴ്നാട് ഷട്ടറുകൾ അടയ്ക്കാൻ തീരുമാനിച്ചത്. 140.90 അടിയിലാണ് ഇപ്പോൾ ജലനിരപ്പ്. രണ്ട് ഷട്ടറുകളിലൂടെ 752 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുകുന്നത്. ജലനിരപ്പ് ഇനിയും കുറഞ്ഞാൽ ബാക്കി ഷട്ടറുകളും അടച്ചേക്കും. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതിനാൽ ഇടുക്കി ഡാമിൽ ജലനിരപ്പ് കുറഞ്ഞിട്ടില്ല. 2399.48 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്.
ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ഇന്നലെ ഇടുക്കി ഡാമുകള്‍ തുറന്നത്. ചെറുതോണി ഡാമിന്റെ ഒരു ഷട്ടറും മുല്ലപ്പെരിയാറിന്‍റെ നാല് ഷട്ടറുകളുമാണ് തുറന്നത്. ഒരു വർഷത്തിനിടെ ഇടുക്കി ഡാം മൂന്നാം തവണയും തുറന്നത് ചരിത്രത്തില്‍ ആദ്യമാണ്.
Next Story
Adjust Story Font
16