ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാറില്‍ രണ്ട് ഷട്ടറുകൾ കൂടി തുറന്നു
ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ആകെ എട്ട് സ്പിൽവെ ഷട്ടറുകൾ വഴി 3,981 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്
ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. 60 സെന്‍റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. ഇതോടെ ആകെ എട്ട് സ്പിൽവെ ഷട്ടറുകൾ വഴി 3,981 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്.
ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. കഴിഞ്ഞദിവസം തുറന്ന ആറ് ഷട്ടറുകളിൽ 5 എണ്ണം ഇന്നലെ അടച്ചിരുന്നു.
Next Story
Adjust Story Font
16