Quantcast

വയനാട് ദുരന്തം: ഇടപെട്ട് ഹൈക്കോടതി; സ്വമേധയാ കേസെടുക്കാൻ രജിസ്ട്രിക്ക് നിർദേശം

നടപടി മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ

MediaOne Logo

Web Desk

  • Published:

    8 Aug 2024 10:43 AM GMT

Wayanad Disaster: High Court intervenes; The registry is instructed to file a voluntary case, latest news malayalam, വയനാട് ദുരന്തം: ഇടപെട്ട് ഹൈക്കോടതി; സ്വമേധയ കേസെടുക്കാൻ രജിസ്ട്രിക്ക് നിർദേശം
X

കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ ഇടപെടലുമായി ഹൈക്കോടതി. സ്വമേധയ കേസെടുക്കാൻ രജിസ്ട്രിക്ക് നിർദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. കേസ് നാളെ രാവിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ടോയെന്ന് കോടതി പരി​ഗണിക്കും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും പരിഗണന വിഷയങ്ങളിലുണ്ട്. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ചിൻറേതാണ് നടപടി.

അതിനിടെ, വയനാട് ദുരന്തത്തിൻറെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യഹരജിയെത്തി. സർക്കാരിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങാതെയുള്ള പണസമാഹരണം തടയണമെന്നാവശ്യപ്പെട്ട് കാസർകോട് സ്വദേശിയും ചലച്ചിത്ര നടനുമായ അഡ്വ. സി ഷുക്കൂറാണ് ഹ‌രജി നൽകിയത്.

നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് ശരിയായ വിധത്തിൽ വിനിയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സംവിധാനമില്ലെന്നാണ് ഹർജിയിലെ പ്രധാന ആക്ഷേപം. ഈ സാഹചര്യത്തിൽ സർക്കാർ തലത്തിൽ മോണിട്ടറിങ് സംവിധാനം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

TAGS :

Next Story