Quantcast

'പ്രതിഷേധം അറിയാത്തത് പിടിപ്പുകേട്'; വയനാട് നേതൃത്വത്തിന് സി.പി.എം സംസ്ഥാന സമിതിയിൽ വിമർശനം

കാര്യങ്ങൾ വിശദീകരിക്കാൻ ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ശ്രമിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല

MediaOne Logo

Web Desk

  • Published:

    26 Jun 2022 3:13 AM GMT

പ്രതിഷേധം അറിയാത്തത് പിടിപ്പുകേട്; വയനാട് നേതൃത്വത്തിന് സി.പി.എം സംസ്ഥാന സമിതിയിൽ വിമർശനം
X

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് എസ്.എഫ്.ഐ നടത്തിയ സമരത്തിൽ സി.പി.എം വയനാട് ജില്ലാ നേതൃത്വത്തിന് സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്കുള്ള പ്രതിഷേധം സി.പി.എം ജില്ലാ നേതൃത്വം അറിയാത്തത് പിടിപ്പുകേടാണെന്നായിരുന്നു വിമർശനം. കാര്യങ്ങൾ വിശദീകരിക്കാൻ ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ശ്രമിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

പാർട്ടി ജില്ലാ നേതൃത്വം അറിയാതെ ഇങ്ങനെയൊരു സമരം രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് നടക്കുമോ എന്ന ചേദ്യമാണ് സി.പി.എം സംസ്ഥാന സമിതിയിൽ ഉയർന്നത്. സമരം ജില്ലാ നേതൃത്വം അറിഞ്ഞില്ലേ. അറിഞ്ഞില്ലെങ്കിൽ എന്ത് കെണ്ട് എന്ന ചേദ്യമുയർന്നതോടെ സി.പി.എം ജില്ലാ നേതൃത്വം പൂർണമായി പ്രതിരോധത്തിലായി. തുടർന്ന് ജില്ലാ സെക്രട്ടറി പി.ഗഗാറിൻ സംസ്ഥാന സമിതിയിൽ വിശദീകരണം നൽകി.

പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധത്തെ കുറിച്ച് അറിവുണ്ടായിരുന്നു എന്ന് വയനാട് ജില്ലാ സെക്രട്ടറി സമ്മതിച്ചു. എസ്.എഫ്.ഐ ജില്ലാ നേതൃത്വം ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ ഈ നിലയിലാകും പ്രതിഷേധമെന്ന് അറിയില്ലായിരുന്നു. അക്രമ സമരമായി എസ്.എഫ്.ഐ പ്രതിഷേധം മാറുമെന്ന് പ്രതീക്ഷിച്ചില്ല എന്നും ഗഗാറിൻ ന്യായീകരിച്ചു.

എന്നാൽ പാർട്ടിയെ വെട്ടിലാക്കിയ സമരമാണ് എസ്.എഫ്.ഐ നടത്തിയത് എന്നായിരുന്നു സംസ്ഥാന സമിതി യോഗത്തിലെ പൊതുവികാരം. ഇന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യത്തിലെ പാർട്ടി നിലപാട് വ്യക്തമാക്കും. മുഖ്യമന്ത്രിയും നേതാക്കളും സമരത്തെ പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും പാർട്ടി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGS :

Next Story