എസ്.എഫ്.ഐയുടെ സമരരീതിയെ തളളുന്നുവെന്ന് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി
കോണ്‍ഗ്രസ് ആക്രമണങ്ങള പ്രതിരോധിക്കേണ്ട ബാധ്യത സിപിഎമ്മിനുണ്ട്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഒന്നും ചെയ്തില്ലെന്നും സി.പി.എം വയനാട് ജില്ലാ സെക്രട്ടറി
വയനാട്: എസ്.എഫ്.ഐയുടെ സമരരീതിയെ തളളുന്നുവെന്ന് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. അറസ്റ്റിലായവരില്‍ പാര്‍ട്ടി അംഗങ്ങളുണ്ടെങ്കില്‍ നടപടിയെടുക്കും. കോണ്‍ഗ്രസ് ആക്രമണങ്ങള പ്രതിരോധിക്കേണ്ട ബാധ്യത സിപിഎമ്മിനുണ്ട്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഒന്നും ചെയ്തില്ലെന്നും ഗഗാറിന്‍ മീഡിയവണിനോട് പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ വയനാട് ജില്ലാ കമ്മിറ്റിക്ക് സി.പി.എം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനമുയര്‍ന്നു. എസ്എഫ്ഐ സമരം പാർട്ടിയെ വെട്ടിലാക്കിയെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. എസ്എഫ്ഐ വയനാട് ജില്ലാ ഭാരവാഹികൾക്കെതിരായ നടപടി ചൊവ്വാഴ്ച ചേരുന്ന ജില്ലാ കമിറ്റി യോഗത്തിന് ശേഷം തീരുമാനിക്കും. എന്നാല്‍ യുഡിഎഫ് മാർച്ചിൽ അക്രമമുണ്ടായെന്ന് ആരോപിച്ച് കൽപ്പറ്റയിൽ ഇന്ന് സിപിഎം പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസില്‍ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ പിടിയിലായ എസ്.എഫ്.ഐ പ്രവർത്തകരുടെ എണ്ണം 30 ആയി. ജില്ലാ നേതാക്കളടക്കമുള്ള 19 പേരെ കോടതി റിമാൻഡ് ചെയ്തിരുന്നു. വീണാ ജോര്‍ജിന്റെ സ്റ്റാഫംഗം അവിഷിത്തിന്റെ പങ്ക് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
more to watch
Adjust Story Font
16