Quantcast

'ഇവിടുന്ന് കാണുന്ന കാഴ്ച ഭീകരമാണ്, കുടുംബക്കാരെല്ലാം മണ്ണിനടിയിലാണ്'; നെഞ്ചുപൊട്ടി നാട്

വീടുകളിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്താൻ കഴിയുന്നില്ലെന്നും നാട്ടുകാര്‍

MediaOne Logo

Web Desk

  • Published:

    30 July 2024 3:15 AM GMT

ഇവിടുന്ന് കാണുന്ന കാഴ്ച ഭീകരമാണ്, കുടുംബക്കാരെല്ലാം മണ്ണിനടിയിലാണ്; നെഞ്ചുപൊട്ടി നാട്
X

കൽപ്പറ്റ: വയനാട് മേപ്പാടിക്കടുത്ത് മുണ്ടൈക്കയിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുകയാണ്. 15 ഓളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ചാലിയാർ പുഴയിൽ നിന്നാണ് ഒമ്പത് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ കാഴ്ചകൾ ഭീകരമാണെന്ന് നാട്ടുകാർ പറയുന്നു. ഉരുൾപൊട്ടലിന് പിന്നാലെ ഒരു പ്രദേശം തന്നെ കാണാനില്ലെന്ന് നാട്ടുകാരനായ റാഷിദ് മീഡിയവണിനോട് പറഞ്ഞു.

'പ്രദേശത്തുണ്ടായിരുന്ന എല്ലാവരും നാട്ടുകാരാണ്.അവരെല്ലാം മണ്ണിനടിയിലാണ്. ഹെലികോപ്ടറിനല്ലാതെ ഒന്നും ചെയ്യാനാകുന്നില്ല. ആദ്യം ചെറുതായാണ് ഉരുൾ പൊട്ടിയത്. പിന്നീട് രണ്ടുതവണ കൂടി ഉരുൾപൊട്ടുകയായിരുന്നു'. രണ്ടാംതവണ ഭീകരമായാണ് ഉരുൾപൊട്ടിയതെന്നും റാഷിദ് പറയുന്നു.

ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട കുടുംബങ്ങളെല്ലാം റിസോർട്ടുകളിലും മദ്രസകളിലും കുടുങ്ങിക്കിടക്കുകയാണ്. ചില വീടുകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവർക്കരികിലേക്ക് എത്താൻ യാതൊരു മാർഗവുമില്ലെന്ന് നാട്ടുകാരനായ നബീൽ പറഞ്ഞു.

'ഇവിടുന്ന് കാണുന്ന കാഴ്ച ഭീകരമാണ്. വീടുകളിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്താൻ കഴിയുന്നില്ല.300 ഓളം കുടുംബങ്ങളായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. അതിൽ എത്രപേർ ബാക്കിയുണ്ടെന്ന് അറിയില്ല..' നബീൽ പറഞ്ഞു.



TAGS :

Next Story