Quantcast

സൂചിപ്പാറയിൽ നിന്ന് മൃതദേഹം എടുത്തില്ല, ഹെലികോപ്റ്റർ മടങ്ങി; പി.പി.ഇ കിറ്റും സൗകര്യങ്ങളും എത്തിച്ചില്ലെന്ന് രക്ഷാപ്രവർത്തകർ

തിരച്ചിലിനിടെ നാല് മൃതദേഹങ്ങളാണ് ഇന്ന് സൂചിപ്പാറയിൽ കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2024-08-09 13:52:02.0

Published:

9 Aug 2024 1:45 PM GMT

സൂചിപ്പാറയിൽ നിന്ന് മൃതദേഹം എടുത്തില്ല, ഹെലികോപ്റ്റർ മടങ്ങി; പി.പി.ഇ കിറ്റും സൗകര്യങ്ങളും എത്തിച്ചില്ലെന്ന് രക്ഷാപ്രവർത്തകർ
X

വയനാട്: സൂചിപ്പാറയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പുറത്തെത്തിച്ചില്ല. മൃതദേഹം എടുക്കാതെ ഹെലികോപ്റ്റർ മടങ്ങി. രക്ഷാപ്രവർത്തകരെ മാത്രമാണ് ഹെലികോപ്റ്ററിൽ തിരികെ കൊണ്ടുവന്നത്. പി പി. ഇ കിറ്റും മറ്റു സൗകര്യങ്ങളും എത്തിച്ചില്ലെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.

നാല് മൃതദേഹങ്ങളാണ് ഇന്ന് തിരച്ചിലിനിടെ സൂചിപ്പാറയിൽ കണ്ടെത്തിയത്. തുടർന്ന് മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചിരുന്നു. വൈകീട്ടോടെയാണ് ഹെലികോപ്റ്റർ എത്തിയത്. എന്നാൽ കവറുകൾ താഴേക്കിട്ട് മൃതദേഹങ്ങൾ പാക്ക് ചെയ്തുവെക്കണമെന്നാണ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തകർക്ക് നൽകിയ നിർദേശം. ഇത്രയും ദിവസമായതിനാൽ ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. പി.പി.ഇ കിറ്റും മറ്റു സൗകര്യങ്ങളും രക്ഷാപ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും അത് നൽകിയില്ല. തുടർന്ന് രക്ഷപ്രവർത്തകരുമായി ഹെലികോപ്റ്റർ തിരികെ മടങ്ങുകയായിരുന്നു.

TAGS :

Next Story