Quantcast

മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് വയനാട്ട്; ആദിവാസി വായ്പാ തട്ടിപ്പില്‍ പരാതി നല്കാന്‍ ജനപ്രതിനിധികള്‍

കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കൽപ്പറ്റ എം.എൽ.എ ടി. സിദ്ദീഖ് മന്ത്രിക്ക് നിവേദനം നൽകും

MediaOne Logo

Web Desk

  • Updated:

    2023-09-25 01:43:06.0

Published:

25 Sep 2023 1:20 AM GMT

inister K Radhakrishnan to visit Wayanad today, Wayanad MLAs to complain to minister K Radhakrishnan, Wayanad tribal loan scam
X

മന്ത്രി കെ. രാധാകൃഷ്ണന്‍

കല്‍പറ്റ: വയനാട്ടിലെ ആദിവാസി കോളനികളിലെ വായ്പാ തട്ടിപ്പ് വിവാദമായിരിക്കെ പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് ജില്ലയിലെത്തും. ആദിവാസികൾ ഇരയായ സാമ്പത്തിക തട്ടിപ്പിൽ കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കൽപ്പറ്റ എം.എൽ.എ ടി. സിദ്ദീഖ് മന്ത്രിക്ക് നിവേദനം നൽകും.

ചൂഷണം അന്വേഷിക്കൻ ഡിവൈ.എസ്.പിക്ക് നിർദേശം നൽകണമെന്ന് സുൽത്താൻ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണനും ആവശ്യപ്പെടും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് വിവരം. തങ്ങൾ അറിയാതെ ചുമലിൽ വന്നുവീണ വൻ തുകയുടെ വായ്പാബാധ്യത ഒഴിവാക്കിക്കിട്ടാനുള്ള സാധ്യത ഇരകളും പരിശോധിക്കുന്നുണ്ട്.

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ വായ്പാ കുരുക്കിൽപ്പെട്ട ആദിവാസികൾ അനുഭവിക്കുന്നത് കടുത്ത ദുരിതമാണ്. വട്ടിപ്പലിശക്കാരുടെ വീടുകയറിയുള്ള അക്രമവും ഭീഷണിയും മൂലം ജീവിതം തന്നെ വഴിമുട്ടിയെന്ന് ഇവർ പറയുന്നു. ലഭിച്ച തുച്ഛമായ തുകക്ക് വിലയായി സമാധാന ജീവിതം തന്നെ പകരം നൽകേണ്ടി വന്ന നിലയിലാണ് മുൻവർഷങ്ങളിൽ വായ്പാ തട്ടിപ്പിനിരയായ വിവിധ കോളനികളിലെ ആദിവാസി അമ്മമാർ.

മോഹനവാഗ്ദാനങ്ങളുമായി ഊരുകളിൽ കയറിയിറങ്ങുന്ന ഇടനിലക്കാരുടെ പ്രലോഭനങ്ങളിൽ കുരുങ്ങി വായ്പയാണെന്നു പോലും അറിയാതെ തുച്ഛമായ തുക സ്വീകരിച്ച ആദിവാസികളാണ് വഞ്ചിതരായിരിക്കുന്നത്. 4,000 മുതൽ 6,000 രൂപ വരെ മാത്രം നൽകി ഇടനിലക്കാരാണ് ആദിവാസി അക്കൗണ്ടുകളിലെത്തിയ വായ്പാതുക തട്ടിയെടുക്കുന്നതെങ്കിലും കമ്പനിരേഖകളിൽ ആദിവാസികൾ മാത്രമാണ് കടബാധിതർ. ഇടനിലക്കാർ മുങ്ങുകയോ വായ്പാതിരിച്ചടവ് മുടങ്ങുകയോ ചെയ്യുന്നതോടെ കോളനികളിൽ സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്.

Summary: Wayanad MLAs to complain to SC-ST minister K Radhakrishnan who will visit Wayanad today, in tribal loan scam

TAGS :

Next Story