Quantcast

വയനാട്ടിൽ വിൽക്കാൻ വെച്ച മാംസത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ മണ്ണെണ്ണ ഒഴിച്ചെന്ന് പരാതി

പോത്തിറച്ചി വിൽക്കാൻ പഞ്ചായത്തിന്റെ ലൈസൻസ് സ്ഥാപനത്തിനില്ലെന്നു പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി

MediaOne Logo

Web Desk

  • Updated:

    2022-09-16 08:32:07.0

Published:

16 Sep 2022 8:28 AM GMT

വയനാട്ടിൽ വിൽക്കാൻ വെച്ച മാംസത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ മണ്ണെണ്ണ ഒഴിച്ചെന്ന് പരാതി
X

കൽപ്പറ്റ: വയനാട്ടിൽ വിൽക്കാൻ വെച്ച മാംസത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ മണ്ണെണ്ണ ഒഴിച്ചെന്ന് പരാതി. പുൽപ്പള്ളിയിലെ ഇറച്ചി വില്പന ശാലയിലാണ് വിൽക്കാൻ വെച്ച പോത്തിറച്ചിയിൽ മണ്ണെണ്ണയൊഴിച്ചത്.

പോത്തിറച്ചി വിൽക്കാൻ പഞ്ചായത്തിന്റെ ലൈസൻസ് സ്ഥാപനത്തിനില്ലെന്നു പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരാണ് മണ്ണെണ്ണ ഒഴിച്ചതെന്ന് കടയുടമ അനീസ് അലി പറയുന്നു.

രണ്ട് വർഷം മുമ്പ് തുടങ്ങിയ കെട്ടിടത്തിന് ലൈസൻസില്ലെന്നറിയിച്ച് തന്നെ വലച്ചെന്നും പിന്നീട് പറഞ്ഞ നിബന്ധനകളെല്ലാം വെച്ച് മീനും ചിക്കനും ബീഫിനും ലൈസൻസ് നൽകുന്ന ഹൈക്കോടതി ഉത്തരവുമായി എത്തിയിട്ടും തന്നെ കച്ചവടം നടത്താനനുവദിക്കുന്നില്ലെന്നും അനീസ് അലി ആരോപിക്കുന്നു.

സമീപമുള്ള കച്ചവടക്കാരുടെ സ്വാധീനത്തിലാണ് അധികൃതരുടെ നടപടിയെന്നാണ് അനീസ് അലിയുടെ ആരോപണം. ഏകദേശം അമ്പത് കിലോയോളം വരുന്ന പോത്തിറച്ചിയിൽ ഉദ്യോഗസ്ഥർ മണ്ണെണ്ണയൊഴിച്ചെന്നാണ് പരാതി.

TAGS :

Next Story