വയനാട് പുനരധിവാസം; നൂറിൽ താഴെ വീടുകൾ സ്‌പോൺസർ ചെയ്തവരുടെ യോഗം ചേർന്നു
പുനരധിവാസത്തിന് പരമാവധി സഹായം നൽകുമെന്ന് സ്‌പോൺസർമാർ മുഖ്യമന്ത്രിയെ അറിയിച്ചു
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി നൂറിൽ താഴെ വീടുകൾ സ്‌പോൺസർ ചെയ്തവരുടെ യോഗം ചേർന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് സ്‌പോൺസർമാരുമായി യോഗം ചേർന്നത്.
യോഗത്തിൽ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉൾക്കൊള്ളിച്ച് വെബ് പോർട്ടൽ തയ്യാറാക്കാൻ തീരുമാനമായി. നിലവിലുള്ള സ്‌പോൺസർമാരുടെ വിവരങ്ങളും ഭാവി സ്‌പോൺസർമാർക്കുള്ള ഓപ്ഷനുകളും പോർട്ടലിൽ ഉണ്ടാകും. സ്‌പോൺസർമാർക്ക് സർട്ടിഫിക്കറ്റും മറ്റ് അംഗീകാരങ്ങളും നൽകും.
പരമാവധി സഹായം നൽകുമെന്ന് സ്‌പോൺസർമാർ അറിയിച്ചു. പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
വാർത്ത കാണാം-
Next Story
Adjust Story Font
16