വിദ്യാർഥി ആൾ ദൈവമായ സംഭവം;നടപടിക്കൊരുങ്ങി ജില്ലാ ഭരണകൂടം
വനിതാ ശിശുക്ഷേമ വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങി വിവിധ സർക്കാർ വകുപ്പുകളും ഇന്ന് വിദ്യാർഥിയുടെ വീട് സന്ദർശിക്കും
വയനാട്ടിൽ പത്താം ക്ലാസ് വിദ്യാർഥി പഠനമുപേക്ഷിച്ച് ആൾ ദൈവമായ സംഭവത്തിൽ ജില്ലാ കലക്റ്റർ ഇടപ്പെടുന്നു. കുട്ടിക്ക് ശരിയായ കൗൺസിലിംഗ് നൽകി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും മതിയായ ചികിത്സ നൽകി പഠനം തുടരാനാവശ്യമായ സാഹചര്യമൊരുക്കാനുമാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.വനിതാ ശിശുക്ഷേമ വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങി വിവിധ സർക്കാർ വകുപ്പുകളും ഇന്ന് വിദ്യാർഥിയുടെ വീട് സന്ദർശിക്കും.
തൽക്കാലത്തേക്ക് കുട്ടിയെ ട്രൈബൽ ഹോസ്റ്റലിലേക്ക് മാറ്റാനും ആലോചനയുണ്ട്. കഴിഞ്ഞ ദിവസം വീട് സന്ദർശിച്ച അധ്യാപകർക്കു നേരെ കുടുംബം കത്തി വീശിയ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയാണ് ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി വെട്ടിക്കുറുമ ആദിവാസി കോളനിയിലെ വിദ്യാർഥി ആൾദൈവമായ വാർത്ത മീഡിയ വണാണ് പുറത്തെത്തിച്ചത്
Next Story
Adjust Story Font
16