Quantcast

'വയനാട്ടിലേത് കേരളത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടൽ': മന്ത്രി ഒ.ആർ കേളു

ആളുകള്‍ ശരീരവും മനസ്സും മറന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി

MediaOne Logo

Web Desk

  • Published:

    30 July 2024 12:56 PM GMT

Wayanads biggest landslide in Kerala: Minister OR Kelu, LATEST news malayalam വയനാട്ടിലേത് കേരളത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടൽ: മന്ത്രി ഒ.ആർ കേളു
X

കല്പറ്റ: കേരളത്തിൽ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമാണ് വയനാട്ടിലേതെന്ന് മന്ത്രി ഒ.ആർ. കേളു. മരിച്ചവരുടേയും പരിക്ക് പറ്റിയവരുടേയും കൃത്യമായ എണ്ണം ഇപ്പോൾ പറാൻ കഴിയില്ലെന്നും മരണപ്പെട്ടവരുടെ ശരീര ഭാ​ഗങ്ങൾ പല ഭാ​ഗത്തുനിന്നാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

'നിരവധിയാളുകളെ കണ്ടുക്കിട്ടുന്നില്ല, പലയാളുകളും വിവിധ ഭാ​ഗങ്ങളിൽ ഒറ്റപ്പെട്ടുക്കിടക്കുന്നുണ്ട്. കന്നുകാലികൾ, വീടുകൾ, സ്കൂളുകൾ അങ്ങനെ പലതിനും നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലും ചെറിയ ആശ്വാസമെന്നത് ദുരന്തമുഖത്ത് വയനാട്ടിലെ ആളുകൾ മുഴുവൻ ഒരുമിച്ച് നിൽക്കുന്നു എന്നതാണ്. ശരീരവും മനസ്സും മറന്ന് അവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. തകർന്നുകിടക്കുന്ന കെട്ടിടങ്ങൾക്കിടയിലാണ് ഒരുപാടാളുകൾ കിടക്കുന്നത്. ഒരോ ഭാ​ഗത്തുനിന്ന് അത് പരിശോധിച്ച് വരുന്നു. അങ്ങനെ നടത്തുന്ന പരിശോധനയിൽ ചില മൃതദേഹങ്ങൾ ലഭിക്കുന്നുണ്ട്' മന്ത്രി കൂട്ടിച്ചേർത്തു.

സർക്കാർ തലത്തിൽ കളക്ടർ ഉൾപ്പെടെയുളള ഉദ്യോ​ഗസ്ഥർ ര​ക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറ‍ഞ്ഞു. നിലവിൽ നേരിടുന്ന വലിയ വെല്ലുവിളി ഉരുൾപ്പൊട്ടിയ പുഴയുടെ തോടിന്റെ മറുവശത്ത് കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിലാണ്. ഏകദേശം 150 ലധികം പേർ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. ആ ഭാ​ഗത്തേക്ക് എത്തിപ്പെടാൻ സഞ്ചാരയോ​ഗ്യമായ റോഡ് ഇല്ലാത്തതാണ് വലിയ വെല്ലുവിളിയെന്നും അദ്ദേ​​ഹം കൂട്ടിച്ചേർത്തു.

TAGS :

Next Story