Quantcast

വയനാട് മേപ്പാടിയിൽ അയൽവാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു

അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് ആദിദേവിനും അമ്മ അനിലക്കും വെട്ടേറ്റത്

MediaOne Logo

Web Desk

  • Updated:

    2022-11-19 02:41:57.0

Published:

19 Nov 2022 2:36 AM GMT

വയനാട് മേപ്പാടിയിൽ അയൽവാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു
X

മേപ്പാടി: വയനാട് മേപ്പാടിയിൽ അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരൻ മരിച്ചു. നെടുമ്പാല പാറക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവാണ് മരിച്ചത്. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് ആദിദേവിനും അമ്മ അനിലക്കും വെട്ടേറ്റത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വെട്ടേറ്റ അനിലയുടെ പരിക്കും ഗുരുതരമാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദിദേവ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. അനിലയുടെ ഭർത്താവും അക്രമിച്ച അയൽവാസിയും തമ്മിൽ ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിലെ തർക്കമായിരിക്കാം അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

അംഗനവാടിയേലേക്കും പോകുംവഴിയാണ് ആക്രമണം ഉണ്ടായതെന്ന് ആദിദേവിന്റെ ബന്ധു പറഞ്ഞു. 'അമ്മയ്ക്ക് ആറോളം വെട്ടേറ്റു, കുട്ടിയുടെ തലക്കും വെട്ടി, എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. കുട്ടിയുടെ പിതാവും അക്രമിയും തമ്മിൽ ചെക്ക് കേസ് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം എറണാകുളത്ത് വെച്ച് തീർത്തിരുന്നുവെന്നും ബന്ധു പറയുന്നു.

TAGS :

Next Story