പീഡനം; 'പടവെട്ട്' അണിയറപ്രവർത്തകർക്കെതിരെ നടപടി വേണം: ഡബ്യു.സി.സി
വിഷയത്തിൽ വനിതകമ്മീഷൻ ഇടപെടണമെന്നും ആഭ്യന്തര പരാതി പരിഹാരസമിതി ഇല്ലാതെ എടുത്ത സിനിമയാണിതെന്നും ഡബ്യു.സി.സി
ഓഡിഷന്റെ പേരിൽ പീഡനം നടത്തിയെന്ന പരാതിയിൽ 'പടവെട്ട്' സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ നടപടി വേണമെന്ന് നടപടി വേണമെന്ന് ഡബ്യു.സി.സി. സിനിമയുടെ സംവിധായകന്റെയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെയും പേരുകൾ സിനിമയുടെ ക്രെഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്നും സംഘടന ആവശപ്പെട്ടു. വിഷയത്തിൽ വനിതകമ്മീഷൻ ഇടപെടണമെന്നും ആഭ്യന്തര പരാതി പരിഹാരസമിതി ഇല്ലാതെ എടുത്ത സിനിമയാണിതെന്നും പറഞ്ഞു.
പീഡന പരാതിയെ തുടർന്ന് സംവിധായകൻ ലിജു കൃഷണയെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെ മീ ടൂ പരാതി ഉയരുകയും ചെയ്തിരുന്നു. ഓഡിഷന് വിളിച്ച് വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. തമിഴ്, തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന നടിയാണ് ആരോപണം ഉന്നയിച്ചത്. വിമൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെൻറ് എന്ന എഫ്ബി പേജിലൂടെയാണ് വിശദാംശങ്ങൾ പങ്കുവെച്ചത്.
പടവെട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവതി നൽകിയ പരാതിപ്രകാരം കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കണ്ണൂരിലെത്തി ലിജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലിജു കൃഷ്ണ ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇയാൾ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. മഞ്ജു വാര്യറും നിവിൻ പോളിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. സണ്ണി വെയ്ൻ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ മൊമന്റ് ജസ്റ്റ് ബിഫോർ ഡെത്ത് എന്ന നാടകത്തിൽ സണ്ണി വെയ്നും ലിജു കൃഷണയും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഇയാൾ നിർമിച്ച നാടകം സണ്ണി വെയ്ൻ ആയിരുന്നു സംവിധാനം ചെയ്തത്.
WCC wants to take action against the crew of the film 'Padavet' on the complaint of harassment in the name of audition.
Adjust Story Font
16