'കലോത്സവ ദൃശ്യാവിഷ്കാരത്തിന്‍റെ ഡ്രസ് റിഹേഴ്സല്‍ കണ്ടില്ല, വിഷയം പരിശോധിച്ച് നടപടിയെടുക്കും'; മന്ത്രി വി. ശിവന്‍കുട്ടി
അതേസമയം സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം വേണമെന്ന് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: കലോത്സ ദൃശ്യാവിഷ്‌കാരം തയ്യാറാക്കിയവരെ തുടർമേളകളിൽ നിന്നും ഒഴിവാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്വാഗതഗാനത്തിന്റെ ഡ്രസ്സ് റിഹേഴ്‌സൽ കണ്ടിട്ടില്ല. എന്തുകൊണ്ടാണ് വീഴ്ച ഉണ്ടായതെന്ന് അറിയില്ല. വിഷയത്തിൽ പരിശോധിച്ച് നടപടിയെടുക്കും. നിലവിൽ അവതരിപ്പിച്ച സംഘത്തിന് ഇനി അവസരം നൽകില്ല. വദിയിൽ അവതരിപ്പിക്കും മുമ്പ് പരിശോധിച്ചിരുന്നു, ഡ്രസ്സ് റിഹേഴ്‌സൽ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണം വേണമെന്ന് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചത് ഏറെ വിവാദമായിരുന്നു. വിഷയം ഗൗരവത്തോടെ കാണുന്നുവെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യഥാർഥത്തിൽ സർക്കാരും കേരളീയ സമൂഹവും ഉയർത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന പ്രസ്താവനയിൽ പറയുന്നു.
Adjust Story Font
16