Quantcast

ജി.പി.എസ് സിഗ്‌നൽ ഉപയോഗിച്ച് കാലാവസ്ഥാ പ്രവചനം; ഗവേഷണവുമായി കുസാറ്റ്

തീവ്ര മഴ പോലുള്ള പ്രതിഭാസങ്ങൾ കൂടി മുൻ കൂട്ടി പ്രവചിക്കാൻ സാധ്യമാകുമെന്ന് ഗവേഷകർ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-06 07:49:07.0

Published:

6 Feb 2023 7:45 AM GMT

Weather forecast, GPS signal,  research , Cusat
X

കുസാറ്റ്

കൊച്ചി: ജി.പി.എസ്. സിഗ്നൽ ഉപയോഗിച്ച് കാലാവസ്ഥാ പ്രവചനത്തിനും സാധ്യതയെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഗവേഷകർ. തീവ്ര മഴ പോലുള്ള പ്രതിഭാസങ്ങൾ കൂടി മുൻ കൂട്ടി പ്രവചിക്കാൻ സാധ്യമാകുമെന്ന് ഗവേഷകർ പറയുന്നു. ഇന്ത്യയിൽ ഇത്തരത്തിൽ തീവ്ര മഴ മുൻകൂട്ടിയറിയാൻ സാധിക്കുന്ന ഗവേഷണം ആദ്യമാണ്. കുസാറ്റിലെ മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക് വകുപ്പിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ.

ഗവേഷകനും അസ്സോസിയേറ്റ് പ്രഫസറുമായ ഡോ. സുനിൽ പി. എസിന്റെ മേൽനോട്ടത്തിലായിരുന്നു പഠനം. പുറം രാജ്യങ്ങളിൽ, ജി.പി.എസ്. മെറ്റീരോളോജി എന്ന നൂതന സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും, ഇന്ത്യയിൽ ഇത്തരത്തിൽ തീവ്ര മഴ മുൻകൂട്ടിയറിയാൻ സാധിക്കുന്ന ഗവേഷണം ആദ്യമാണ്.

കുസാറ്റിലെ ഗവേഷകയായ റോസ് മേരിയുടെ പിഎച്ച്ഡി പഠനാർഥം തുടങ്ങിവെച്ച പഠനം പിന്നീട് വഴിത്തിരിവാകുകയായിരുന്നു. 2018ലെ പ്രളയ മഴ ഉൾപ്പെടെ 8 തീവ്ര മഴക്കാലങ്ങൾ ആണ് പഠനവിധേയമാക്കിയത്.സ്പ്രിങ്ങർ പബ്ലിഷേഴ്സിന്റെ ജേർണൽ ഓഫ് ഏർത് സിസ്റ്റം സയൻസിലാണ് ഗവേഷണ ഫലം പ്രസദ്ധീകരിച്ചിരിക്കുന്നത്.

TAGS :

Next Story