സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇന്നും തുടരും
സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗൺ നിയന്ത്രങ്ങള്‍ ഇന്നും തുടരും. അവശ്യ സർവീസുകൾക്ക് തടസ്സമുണ്ടാകില്ല. എന്നാൽ, മുൻകൂട്ടി തീരുമാനിച്ച പരീക്ഷകളും നടക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളില്‍ നില്‍ക്കുന്നതിനാലാണ് കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ നല്‍കാതിരുന്നത്.വാരാന്ത്യ ലോക്ക്ഡൗണിലെ കടുത്ത നിയന്ത്രങ്ങള്‍ ഇന്നും തുടരും.കെ.എസ്.ആർ.ടി.സി ഭാഗികമായി സർവീസുകൾ നടത്തും. സ്വകാര്യ ബസ് സർവീസ് ഉണ്ടാകില്ല.സ്വകാര്യ വാഹനങ്ങളും അനുവദിക്കില്ല ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും തുറക്കില്ല. ഹോട്ടലുകളിൽ ഹോം ഡെലിവറി ഉണ്ടാകും. എന്നാൽ പാഴ്സൽ അനുവദിക്കില്ല.
രാവിലെ ഏഴു മുതൽ വൈകിട്ട് എഴു മണി വരെയാകും ഹോട്ടലുകളുടെ പ്രവർത്തനം. പലവ്യഞ്ജനം, പാൽ,പഴം,പച്ചക്കറി, മത്സ്യ-മാംസ വിപണന ശാലകൾ എന്നിവ പ്രവർത്തിക്കും. മദ്യവിൽപ്പനശാല പൂർണമായും അടച്ചിടും. ടി.പി.ആർ 24നു മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ തുടരും. സമ്പൂർണ ലോക്ഡൗൺ ആണെങ്കിലും ആരാധനാലയങ്ങൾ 15 പേര്‍ക്ക് അനുമതിയുണ്ട്. നിത്യപൂജകൾ പുറമേ സമീപവാസികൾക്ക് മാനദണ്ഡങ്ങൾ പാലിച്ച് ദർശനത്തിനും ആരാധനയ്ക്കും അവസരം നൽകും.കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗം തീരുമാനിക്കും
Adjust Story Font
16