Quantcast

'കേരള ഗവർണർ ആർ.എസ്.എസിന്‍റെ കൂലിക്കാരൻ ആകുന്നു' - വെൽഫെയർ പാർട്ടി

സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന തർക്കങ്ങൾ വെറും കള്ളനും പൊലീസും കളി മാത്രമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം.

MediaOne Logo

Web Desk

  • Published:

    19 Sep 2022 10:27 AM GMT

കേരള ഗവർണർ ആർ.എസ്.എസിന്‍റെ കൂലിക്കാരൻ ആകുന്നു - വെൽഫെയർ പാർട്ടി
X

തിരുവനന്തപുരം: ഇരിക്കുന്ന സ്ഥാനത്തിന്‍റെ അന്തസ് പുലർത്താനാകാത്ത കേരള ഗവർണർ ആർ.എസ്.എസിന്‍റെ കൂലിക്കാരനാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. ഇന്നത്തെ വാർത്താ സമ്മേളനത്തിലൂടെ അദ്ദേഹം കൂടുതൽ അപഹാസ്യനായി മാറി. കഴിഞ്ഞദിവസം ആർ.എസ്.എസ് മേധാവിയെ സ്വകാര്യ സ്ഥലത്തു പോയി കണ്ട് എന്ത് ഉപദേശമാണ് നേടിയതെന്ന് കൂടി പൊതുസമൂഹത്തോട് വ്യക്തമാക്കാൻ ആരിഫ് മുഹമ്മദ് ഖാന് ബാധ്യതയുണ്ട്.- ഹമീദ് വാണിയമ്പലം പറഞ്ഞു.

സർവ്വകലാശാല വി.സി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്നും, അതിനായി സമ്മർദ്ദം ചെലുത്തിയെന്നും ഗവർണർ പറയുന്നത് കേരള മുഖ്യമന്ത്രിയും ഗവർണ്ണറും തമ്മിൽ പല കാര്യങ്ങളും സെറ്റിൽ ചെയ്യുന്നു എന്നതിന് തെളിവാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആരോപിച്ചു. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന വിഷയത്തെ മുൻനിർത്തി മൂന്ന് വർഷം മുമ്പ് കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിലെ ഡെലിഗേറ്റുകൾ പ്രതിഷേധിച്ചത് വധശ്രമമായിരുന്നു എന്ന ഗവർണ്ണറുടെ നിലപാട് തന്നെ പരിഹാസ്യമാണ്. ഇപ്പോൾ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന തർക്കങ്ങൾ വെറും കള്ളനും പൊലീസും കളി മാത്രമാണെന്നും ഹമീദ് വാണിയമ്പലം പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

ലോകായുക്ത ബില്ലും സർവ്വകലാശാല ബില്ലും ഒപ്പിടില്ലെന്ന് പറയുന്ന ഗവർണർ അധികം വൈകാതെ പിണറായി സർക്കാരുമായി ഇടനിലക്കാർ വഴി സെറ്റിൽമെന്റിലെത്തുമെന്ന് മുൻകാല അനുഭവങ്ങളിലൂടെ മനസ്സിലാക്കാനാവും. ലോകായുക്ത ഓർഡിനൻസ് ഒപ്പിടില്ല എന്ന് വാശിപിടിച്ച സമയത്ത് പുതിയ ബെൻസ് കാർ നൽകിയും ആർ.എസ്.എസ് നേതാവിനെ പേഴ്സണൽ സ്റ്റാഫായി അനുവദിച്ചും സർക്കാർ ഗവർണറെ അനുനയിപ്പിച്ചത് മറക്കാൻ സമയമായിട്ടില്ല.ഹമീദ് വാണിയമ്പലം പറഞ്ഞു

സംസ്ഥാനത്തിന്‍റെ ഭരണഘടനാ തലവനാണ് ഗവർണർ എന്ന സങ്കല്പത്തിന്‍റെ അന്തസാണ് കേരളാ ഗവർണർ കെടുത്തുന്നത്. ഭരണകക്ഷിക്ക് ബാധ്യതയായ നേതാക്കളെ കുടിയിരുത്താനുള്ള താവളം മാത്രമായി ഗവർണർ പദവി ചുരുങ്ങിപ്പോയിരിക്കുന്നു. ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാൻ യൂണിയൻ സർക്കാരിന്റെ ചട്ടുകമായി മാറുന്ന ഗവർണർ പദവിയുടെ സാധുത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ഹമീദ് വാണിയമ്പലം പ്രസ്താവനയിലൂടെ പറഞ്ഞു.

TAGS :

Next Story