ലോക്ഡൌൺ: ചെറുകിട വ്യാപാരികൾക്ക് അടിയന്തിര ആശ്വാസം നൽകണം - വെൽഫെയർ പാർട്ടി
ബഹുഭൂരിപക്ഷം ചെറുകിട വ്യാപാരികളും വായ്പയെ ആശ്രയിച്ചാണ് തങ്ങളുടെ വ്യാപാരം കെട്ടിപ്പടുത്തിരിക്കുന്നത്. ലോക്ഡൌൺ വേളയിൽ ഒരു ധനകാര്യ സ്ഥാപനവും പലിശയിൽ ഒരിളവും വരുത്താറില്ല
ലോക്ഡൌൺ മൂലവും കോവിഡ് നിയന്ത്രണങ്ങൾ മൂലവും ചെറുകിട വ്യാപാരസ്ഥാപനങ്ങൾ രണ്ടാഴ്ചയോളമായി അടച്ചിട്ടിരിക്കുന്നതിനാൽ ദുരിതത്തിലായ വ്യാപാരികൾക്ക് സർക്കാർ അടിയന്തിരമായ ആശ്വാസനടപടികൾ കൈക്കൊള്ളണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. കേരളത്തിലെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലാണ് ചെറുകിട വ്യാപാര സമൂഹം.
ബഹുഭൂരിപക്ഷം ചെറുകിട വ്യാപാരികളും വായ്പയെ ആശ്രയിച്ചാണ് തങ്ങളുടെ വ്യാപാരം കെട്ടിപ്പടുത്തിരിക്കുന്നത്. ലോക്ഡൌൺ വേളയിൽ ഒരു ധനകാര്യ സ്ഥാപനവും പലിശയിൽ ഒരിളവും വരുത്താറില്ല. വാടകയും നൽകേണ്ടുന്ന അവസ്ഥയാണുള്ളത്. വ്യാപാര സ്ഥാപനങ്ങളെ ആശ്രയിക്കുന്ന തൊഴിലാളികളുമുണ്ട്. തൊഴിലാളികൾക്ക് അടിയന്തിരമായി 5000 രൂപ സാമ്പത്തിക സഹായം നൽകണം. വ്യാപാരികൾക്ക് വാടകയിളവ് ലഭിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. വായ്പ തിരിച്ചടവിന് മൊറൊട്ടോറിയം ഏർപ്പെടുത്തുകയും മൊറൊട്ടോറിയം കാലത്തെ പലിശ റദ്ദാക്കുകയും വേണം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഹോംഡെലിവറി നടത്താനുള്ള അനുവാദത്തോടെ വ്യാപാരസ്ഥാപനങ്ങൾ എത്രയും വേഗം തുറക്കുന്നതിനുള്ള സാഹചര്യം സർക്കാർ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Adjust Story Font
16