ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുമരാമത്ത് വകുപ്പിൽ നടപടി, 31 പേരെ സസ്പെൻഡ് ചെയ്തു
ഇവരിൽ നിന്ന് 18 ശതമാനം പലിശയോടെ കൈക്കലാക്കിയ പണം തിരിച്ചുപിടിക്കും
തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. 31 ഉദ്യോഗസ്ഥരെ കൂട്ടമായി സസ്‌പെൻഡ് ചെയ്താണ് നടപടി.
ക്ഷേമ പെൻഷൻ തട്ടിപ്പിൽ പൊതുമരാമത്ത് വകുപ്പിലെ 47 ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ധനകാര്യ വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിൽ 15 പേർ മറ്റ് വകുപ്പുകളിലേക്ക് മാറിയിട്ടുണ്ടെന്നും ഒരാൾ വിരമിച്ചെന്നും കണ്ടെത്തിയതിനാലാണ് ശേഷിക്കുന്ന 31 പേർക്കെതിരെ നടപടിയെടുത്തത്. ഇവരിൽ നിന്ന് 18 ശതമാനം പലിശയോടെ അവർ കൈക്കലാക്കിയ പണം തിരിച്ചുപിടിക്കാനുള്ള തീരുമാനവും ധനവകുപ്പ് ഉത്തരവിട്ടിരുന്നു. അതും നടപ്പിലാക്കിയുള്ള റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇത് കൂടാതെ എല്ലാവരോടും വിശദീകരണവും ചോദിക്കും.
വാർത്ത കാണാം-
Next Story
Adjust Story Font
16