ഏക സിവിൽകോഡ്: ഇ.എം.എസ് പറഞ്ഞത് മനസിലാക്കണമെങ്കിൽ സാധാരണ ബുദ്ധികൊണ്ട് സാധിക്കില്ലെന്ന് എ.കെ ബാലൻ
'ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് ഇ.എം.എസിന്റെതായ തെറ്റായ വ്യഖ്യാനങ്ങളാണ് എല്ലാവരും കൊടുത്തത്'
എ.കെ ബാലന്‍
തിരുവനന്തുപുരം: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് ഇ.എം.എസ് പറഞ്ഞത് മനസിലാക്കണമെങ്കിൽ സാധാരണ ബുദ്ധികൊണ്ട് സാധിക്കില്ലെന്നും ആത് ആനയെ കുരുടൻ കണ്ടത് പോലെയാണെന്നും എ.കെ ബാലന്‍. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് നേരത്തെ സിപിഎം സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു എ.കെ ബാലന്റെ മറുപടി.
തെറ്റായ വ്യാഖ്യാനങ്ങളാണ് ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ഇ.എം.എസിന്റെ പേരിൽ കൊടുത്തത്. ഇ.എം.എസ് കൃത്യമായി പറഞ്ഞത് ഏക സിവിൽ കോഡ് നിർദേശക തത്വത്തിന്റെ ഭാഗമാണെന്നാണ്. അത് അടിച്ചേൽപ്പിക്കാനാവില്ല. കാരണം ആയിരക്കണക്കിന് ജാതികളും മതവിഭാഗങ്ങളും ഉള്ളത് നാടാണിത്. ഇവിടെ ഏകസ്വരമുണ്ടാക്കാതെ ഏകസിവിൽ കോഡ് പറ്റില്ല എന്നാണ്. അംബേദ്കർ കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിയിൽ പറഞ്ഞതും ഈ വാദമാണ്- എ.കെ ബാലന്‍ പറഞ്ഞു.
ഇ.എം.എസ് ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്‌തുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. ഇ.എം.എസ്. ഒരുകാലത്തും ഏക സിവിൽകോഡിന് എതിരായിരുന്നില്ല. ഇ.എം.എസിന്റെ പുസ്തകത്തിൽ ഏക സിവിൽകോഡ് നടപ്പാക്കണമെന്നും അതിനുവേണ്ടി ഇന്ത്യ മുഴുവൻ പ്രക്ഷോഭം നടത്താൻ ജനാധിപത്യ മഹിളാ അസോസിയേഷനോട് ആവശ്യപ്പെടുമെന്നും പറഞ്ഞിട്ടുണ്ട്. ഇ.എം.എസ്. തെറ്റായിരുന്നെന്ന് എം.വി. ഗോവിന്ദനും സി.പി.എമ്മും ഇപ്പോൾ പറയാൻ തയ്യാറുണ്ടോയെന്ന് വി.ഡി സതീശന്‍ ചോദിച്ചിരുന്നു.
Watch Video
Adjust Story Font
16