Quantcast

'പറയുന്നത് ദുർവ്യാഖ്യാനം ചെയ്യാൻ സാധ്യത, ജാഗ്രത വേണം': മുഖ്യമന്ത്രി

എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ മിത്ത് എന്ന് പറയാതെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2023-08-16 07:20:27.0

Published:

7 Aug 2023 5:24 PM GMT

pinarayi vijayan
X

തിരുവനന്തപുരം: വിശ്വാസ പരാമർശങ്ങളിൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമുക്ക് ഇടയിൽ ധാരാളം വിശ്വാസികൾ ഉണ്ട്, എല്ലാ വിശ്വാസികളേയും ഇടത് പക്ഷം ബഹുമാനിക്കുന്നു, പറയുന്നത് ദുർവ്യാഖ്യാനം ചെയ്യാൻ സാധ്യത ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. മിത്ത് എന്ന് പറയാതെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സ്പീക്കർ എ.എൻ ഷംസീറിന്റെ മിത്ത് പരാമർശം വിവാദമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. എന്നാല്‍ മിത്ത് വിവാദത്തിൽ ഇതുവരെയും മുഖ്യമന്ത്രി പരസ്യപ്രതികരണം നടത്തിയിട്ടില്ല.

അതേസമയം മിത്ത് വിവാദം നിയമസഭയിൽ പ്രധാന ചർച്ചാ വിഷയം ആക്കേണ്ടെന്നാണ് യു.ഡി.എഫ് തീരുമാനം. സ്പീക്കർ എ.എൻ ഷംസീറിനെ ലക്ഷ്യമിട്ടും ആക്രമണങ്ങൾ ഉണ്ടാകില്ല. പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. ഭരണപക്ഷത്തു നിന്ന് ആരെങ്കിലും വിഷയം ഉന്നയിച്ചാൽ അതിനു മറുപടി പറഞ്ഞു പോകും. പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗങ്ങളിലും പരാമർശങ്ങൾ ഉണ്ടാകും. അതിനപ്പുറം വിവാദം സഭയിൽ പ്രതിപക്ഷം ഉയർത്തി പിടിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

മിത്ത് വിവാദം സമൂഹത്തിൽ വിഭജനം സൃഷ്ടിക്കും. അതിനാൽ നിയമസഭയിൽ വിഷയം കത്തിക്കേണ്ടതില്ലെന്നാണ് യു.ഡി.എഫിലെ പൊതു അഭിപ്രായം. ഇത് നിയമസഭാ കക്ഷി യോഗം അംഗീകരിച്ചു. ഭരണപക്ഷത്തു നിന്ന് ആരെങ്കിലും വിഷയം ഉന്നയിച്ചാൽ അതിനു മറുപടി പറഞ്ഞു പോകും എന്നാണ് നിലപാട്.

TAGS :

Next Story