സഭയിൽ പറയേണ്ടത് പുത്തരി കണ്ടത്തല്ല പറയേണ്ടത്: വി. ഡി സതീശൻ
പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി
ലോകായുക്ത അടക്കമുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങളെ സർക്കാർ ദുർബലപ്പെടുത്തുകയാണെന്നും സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ഉന്നയിച്ചു. ഇത് സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. പ്രതിപക്ഷത്ത് നിന്ന് സണ്ണി ജോസഫ് ഇതു സംബന്ധിച്ച് നോട്ടീസ് നൽകിയത്.
സഭയിൽ പറയേണ്ടത് സഭയിൽ തന്നെ പറയണം അല്ലാതെ പുത്തരി കണ്ടത്തല്ല പറയേണ്ടത് എന്ന് പ്രതിപക്ഷനേതാവ് വി. ഡി സതീശൻ പറഞ്ഞു. പ്രകൃതി വിഭവങ്ങൾ എവിടെ ഒളിപ്പിച്ച് വച്ചിരിക്കുന്നു എന്നും ഡി പി ആർ അബദ്ധ പഞ്ചാംഗമാണെന്നും പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു. കൂടാതെ സിൽവർലൈൻ കേരളത്തെ വിഭജിക്കുമെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം.
'ലോകായുക്ത നിയമത്തെ ദുർബലപ്പെടുത്തി. അഴിമതിയും കൊള്ളയും നടത്തിയാൽ കുഴപ്പമില്ലെന്ന സന്ദേശമാണ് സർക്കാർ നൽകിയത്. 22 വർഷം മുൻപ് ഗൗരവമായി ചർച്ച ചെയ്ത് തയ്യാറാക്കിയതാണ് നിയമം. അതിനെ കഴുത്ത് ഞെരിച്ച് കൊന്നു.'- സതീശൻ പറഞ്ഞു.
ഭൂപരിഷ്കരണ നിയമം മറ്റ് സംസ്ഥാനങ്ങളിൽ ഇല്ല എന്നതിന്റെ പേരിൽ റദ്ദാക്കുമോ എന്നദ്ദേഹം ചോദിച്ചു. ലോകായുക്തയുടെ കടിക്കുന്ന പല്ല് പറിചെടുത്തു. ഇത്ര അടിയന്തരമായി എന്തിനാണ് ദേദഗതി കൊണ്ടു വന്നത്? മുഖ്യമന്ത്രിക്കെതിരെ നാല് കേസുകൾ ലോകായുക്തയിൽ നിൽക്കുന്നുണ്ടെന്നും മന്ത്രി സി പി ഐയോട് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാൻ അധികാരമുണ്ടോ.കോടതിക്കല്ലാതെ ആർക്കും ഈ നാട്ടിൽ അധികാരമില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
എന്നാൽ അടിയന്തര പ്രമേയ നീക്കത്തിനെതിരെ മന്ത്രി പി.രാജീവ് തുറന്നടിച്ചു. ഓർഡിനെൻസ് സഭയിൽ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
സിൽവർലിനെതിരായ പരാർശം ഉന്നയിച്ച ഷാഫി പറമ്പിൽ എം എൽ എക്കും മുഖ്യമന്ത്രി മറുപടി നൽകി. സിൽവർലൈൻ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും നിലവിലെ ലൈനിൽ വേഗത കൂട്ടൽ അപ്രായോഗികമാണ് എന്നും മന്ത്രി പറഞ്ഞു. നാടിന് അതിവേഗതയിൽ പോകാൻ കഴിയണം. അതിനായി സിൽവർ ലൈനിനേക്കാൾ മികച്ച ഒന്ന് കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.
Adjust Story Font
16