Quantcast

'കേരളത്തിൽ എന്തു കുഴപ്പമാണുള്ളത്?'-അമിത് ഷായോട് പിണറായി

കേരളത്തിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്നും മുഖ്യമന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-02-12 16:24:41.0

Published:

12 Feb 2023 12:37 PM GMT

Pinarayi, Amit Shah, kerala, bjp, cpim, malayalam breaking news,
X

തിരുവനന്തപുരം: അമിത് ഷാക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എന്തു കുഴപ്പമാണുള്ളതെന്ന് അമിത് ഷാ പറയണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരളവും കർണാടയും തമ്മിലുള്ള വ്യത്യാസം എല്ലാവർക്കുമറിയാമെന്നും കേരളത്തിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരാണ്. ബിജെപി വർഗീയ സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിക്കുകയാണെന്നും അത് നടക്കാത്ത ഏക സ്ഥലം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുത്തൂരില്‍ പൊതുപരിപാടിയില്‍ സംസാരിക്കവേ കേരളം സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് വന്നിരുന്നു. കര്‍ണാടകയെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ബി.ജെ.പി അധികാരത്തില്‍ തുടരണമെന്ന് പറയുമ്പോഴായിരുന്നു കേരളത്തിനെതിരായ പരോക്ഷ വിമര്‍ശനം.

"നിങ്ങളുടെ അടുത്ത് (കർണാടക) കേരളമുണ്ട്. ഞാൻ അധികം പറയാൻ ആഗ്രഹിക്കുന്നില്ല. കർണാടകയെ സുരക്ഷിതമായി നിലനിർത്താന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കർണാടകയിലെ ബി.ജെ.പി സർക്കാരിന് മാത്രമേ സാധ്യമാകൂ"- അമിത് ഷാ പറഞ്ഞു.

കോൺഗ്രസും ജെ.ഡി.എസും 18ആം നൂറ്റാണ്ടിലെ മൈസൂരു ഭരണാധികാരി ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ഇരുപാര്‍ട്ടികളും കര്‍ണാടകയുടെ നന്മയ്ക്കായി ഒന്നു ചെയ്തിട്ടില്ല. കോൺഗ്രസ് അഴിമതിക്കാരാണ്. കർണാടകയെ ഗാന്ധി കുടുംബത്തിനുള്ള എടിഎം മെഷീനായി കോണ്‍ഗ്രസ് ഉപയോഗിച്ചെന്നും അമിത് ഷാ ആരോപിച്ചു.

TAGS :

Next Story