'എന്റെ യൂട്യൂബ് ചാനൽ ആണ്. സമയം കിട്ടുമ്പോൾ കണ്ടു നോക്കൂ..'- ദിലീപും മുൻ ഡിജിപി ആർ ശ്രീലേഖയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്
ശ്രീലേഖയോട് സംസാരിക്കാനായത് ആശ്വാസം നൽകിയതായി ദിലീപ് പറയുന്നുണ്ട്.
നടൻ ദിലീപും മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്. ഇരുവരും തമ്മിലുള്ള സൗഹൃദം വെളിവാക്കുന്നതാണ് സന്ദേശങ്ങൾ. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുടുക്കാൻ വ്യാജ തെളിവുണ്ടാക്കിയെന്ന ശ്രീലേഖയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു.
ദിലീപിനെ പിന്തുണച്ച് ആർ ശ്രീലേഖ രംഗത്ത് വന്നതിന് തൊട്ടുപിറകെയാണ് ഇരുവരും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്ന വാട്‌സ് ആപ്പ് ചാറ്റുകൾ പുറത്തുവന്നത്. 2021 ൽ ശ്രീലേഖയും ദിലീപും തമ്മിൽ നടത്തിയ വാട്‌സാപ്പ് ചാറ്റുകളാണ് പുറത്തുവന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ ചാറ്റുകളിൽ ഇല്ല. എങ്കിലും ശ്രീലേഖയോട് സംസാരിക്കാനായത് ആശ്വാസം നൽകിയതായി ദിലീപ് പറയുന്നുണ്ട്. ഇരുവരും തമ്മിൽ ഫോണിൽ സംസാരിക്കുന്ന വിവരങ്ങളും ശ്രീലേഖയുടെ യൂ ട്യൂബ് ചാനൽ വിവരങ്ങളുമാണ് ചാറ്റിലുളളത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന് യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ പറഞ്ഞിരുന്നു. മാധ്യമങ്ങളുടെ സമ്മർദ്ദം മൂലം പൊലീസ് തെളിവുകൾ ഉണ്ടാക്കുകയാണെന്നുമായിരുന്നു ശ്രീലേഖ പറഞ്ഞത്.
ചാറ്റിന്‍റെ പൂര്‍ണരൂപം
Adjust Story Font
16