Quantcast

'വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണോ എന്നത് പരിശോധിക്കണം': സുരേഷ് ഗോപി

പരിശോധനക്ക് കൂടുതൽ സേനയെ വേണമെങ്കിൽ കേരളം ആവശ്യപ്പെടട്ടെയെന്നും കേന്ദ്രമന്ത്രി

MediaOne Logo

Web Desk

  • Published:

    4 Aug 2024 5:48 AM GMT

വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണോ എന്നത് പരിശോധിക്കണം: സുരേഷ് ഗോപി
X

കല്പറ്റ: വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാണോ എന്നത് പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തിന്റെ സാധ്യതയും സാധുതയും പരിശോധിക്കണമെന്നും അതിനു നടപടിക്രമങ്ങൾ ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഇപ്പോൾ കരുതലും കരുണയുമാണ് വേണ്ടതെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന്‌ മുന്നറിയിപ്പ് നൽകിയെന്ന അമിത് ഷയുടെ പ്രസ്താവനയെകുറിച്ചുള്ള ചോദ്യത്തിന് അത് സബ്‌മിഷന് മറുപടി പറഞ്ഞതാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഇപ്പോൾ ഇത്തരം കാര്യങ്ങൾ എഴുന്നള്ളിച്ചു അസ്വസ്ഥത ഉണ്ടാക്കരുത് പറഞ്ഞ അ​ദേഹം അമിത ഷായുടെ മറുപടി ഉപയോ​ഗിച്ച് ദുരന്തത്തിൽപ്പെട്ടവരുടെ മനസിനെ മഥിക്കരുതെന്നും കൂട്ടിച്ചേർത്തു.

'രാജ്യം വയനാടിനെ സഹായിക്കാൻ ഉണ്ടാകും, പരമാവധി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചണ് ദുരന്ത മേഖലയിൽ പരിശോധന നടത്തുന്നത്,പരിശോധനക്ക് കൂടുതൽ സേനയെ വേണമെങ്കിൽ കേരളം ആവശ്യപ്പെടട്ടെ, ദുരന്തത്തിൽപെട്ടരെ മാനസികമായി ശക്തിപ്പെടുത്തേണ്ടതാണ് പ്രാധാന്യം'- അദ്ദേഹം പറഞ്ഞു.

കാണാതായവരുടെ കണക്ക് കൃത്യമായി കിട്ടേണ്ടതുണ്ടെന്നും ശാസ്ത്രംപോലും തലകുനിച്ചു നിൽക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളതെന്നും കളക്ടറുമായി സംസാരിച്ചു വേണ്ടത് ചെയ്യുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.



TAGS :

Next Story