Quantcast

'സർക്കാർ അനുവദിച്ചാൽ നാളെ മുതൽ തന്നെ ഭക്ഷണ വിതരണം തുടങ്ങാൻ ഞങ്ങൾ തയ്യാറാണ്...': പി.കെ ഫിറോസ്

'വൈറ്റ് ഗാർഡ് നടത്തിയ സേവനങ്ങളെ അഭിനന്ദിക്കണമെന്ന് പറയുന്നില്ല. എന്നാൽ ആക്ഷേപിച്ചത് വേദനയുണ്ടാക്കി'

MediaOne Logo

Web Desk

  • Updated:

    2024-08-04 16:01:09.0

Published:

4 Aug 2024 3:59 PM GMT

സർക്കാർ അനുവദിച്ചാൽ നാളെ മുതൽ തന്നെ ഭക്ഷണ വിതരണം തുടങ്ങാൻ ഞങ്ങൾ തയ്യാറാണ്...: പി.കെ ഫിറോസ്
X

മേപ്പാടി: സർക്കാർ അനുവദിച്ചാൽ നാളെ മുതൽ തന്നെ ഭക്ഷണ വിതരണം തുടങ്ങാൻ വൈറ്റ് ഗാർഡ് തയ്യാറാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലുൾപ്പെടെ പങ്കാളികളായവർക്ക് സൗജന്യ ഭക്ഷണം വിളമ്പാനായി മേപ്പാടിയിൽ മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് നടത്തിവന്ന ഊട്ടുപുര സർക്കാർ ഉത്തരവ് പ്രകാരം പൂട്ടിച്ചത് വൻ വിവാദമായിരുന്നു.

നാല് ദിവസങ്ങളിലും കൃത്യമായി ഭക്ഷണം എത്തിക്കാൻ നമുക്ക് കൂട്ടായി സാധിച്ചു. വൈറ്റ് ഗാർഡ് നടത്തിയ സേവനങ്ങളെ അഭിനന്ദിക്കണമെന്ന് പറയുന്നില്ല. എന്നാൽ ആക്ഷേപിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തത് വേദനയുണ്ടാക്കി. ഭക്ഷണ വിതരണം തുടരുന്നതിൽ പ്രയാസമില്ല. ഔദ്യോഗികമായി സർക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യപ്പെട്ടാൽ നാളെ മുതൽ തന്നെ ഭക്ഷണ വിതരണം തുടങ്ങും. പക്ഷെ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിക്കാനുള്ള അനുമതി സർക്കാർ നൽകണമെന്നും ഫിറോസ് പറഞ്ഞു.

നീക്കത്തിനു പിന്നിൽ പൊലീസ് താല്പര്യമെന്നാണ് ആദ്യം കരുതിയത്. എന്നാൽ മന്ത്രി തന്നെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നം ഉന്നയിച്ചപ്പോൾ ഇതിൽ മന്ത്രിയുടെ അടക്കമുള്ള ഇടപെടൽ സംശയിക്കുകയാണ്. ഭക്ഷണത്തിൽ ഇതുവരെ ആരും ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. കലക്ട്രേറ്റിൽ നിന്നും പരിശോധന നടത്തി പാസ് വാങ്ങി കൃത്യമായാണ് ആരംഭിച്ചത്. ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും പി.കെ ഫിറോസ് പറഞ്ഞു.

TAGS :

Next Story