Quantcast

ആമയിഴഞ്ചാൻ തോട് അപകടത്തിന്റെ ഉത്തരവാദി ആരെന്നു കണ്ടെത്തണം: ഗവർണർ

ജോയിയുടെ വീട് സന്ദർശിക്കവേയായിരുന്നു ഗവർണറുടെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    16 July 2024 9:13 AM GMT

Who should be found responsible for the Amaiyhanchan Thot accident: Governor,latest news malayalamആമയിഴഞ്ചാൻ തോട് അപകടത്തിന്റെ ഉത്തരവാദി ആരെന്നു കണ്ടെത്തണം: ഗവർണർ
X

തിരുവനന്തപുരം: മാലിന്യം നീക്കൽ ജോലിക്കിടെ തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ച മാരായമുട്ടം സ്വദേശി ജോയിയുടെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. ഹൃദയം നുറുങ്ങുന്ന അനുഭവമാണിത്, പ്രായമായ അമ്മയ്ക്ക് സ്വന്തം മകനെ നഷ്ടപ്പെട്ടിരിക്കുന്നു, അപകടത്തിൻ്റെ ഉത്തരവാദി ആരെന്നു അന്വേഷിച്ച് കണ്ടെത്തണം- ​ഗവർണർ പറഞ്ഞു.

സംഭവത്തിൽ നിന്ന് റെയിൽവേയും കോർപറേഷനും പാഠം ഉൾക്കൊള്ളണമെന്നും ഇരുകൂട്ടർക്കും തുല്ല്യ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു. രണ്ട് കേന്ദ്ര മന്ത്രിമാരും ജോയിയുടെ വീട്ടിലേക്ക് എത്തുമെന്നും ​ഗവർണർ പറഞ്ഞു.

46 മണിക്കൂർ നീണ്ട തെരച്ചിൽ ദൗത്യത്തിൽ ഫലം കാണാതെ, മൂന്നാംപക്കം തകരപ്പറമ്പ് കനാലിൽ ഉപ്പിടാംമൂട് ഇരുമ്പുപാലത്തിന് സമീപമാണ് ജോയിയുടെ മൃതദേഹം പൊങ്ങിയത്.

TAGS :

Next Story