എന്തുകൊണ്ട് ഇത്തവണ ബജറ്റില്‍ നികുതി വര്‍ധനവില്ല?
പ്രതിസന്ധി ഘട്ടങ്ങളില്‍ കടമെടുത്തായാലും മുന്‍നിരയില്‍ നിന്ന് നാടിനെ ആപത്തില്‍ നിന്നും രക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്‍റെ നയമെന്ന് ധനമന്ത്രി
നികുതി നികുതിയേതര വരുമാനം കൂട്ടാതെ അധിക കാലം പിടിച്ചു നില്‍ക്കാനാകില്ലെന്നും ചെലവു ചുരുക്കല്‍ വേണ്ടി വരും എന്നുമായിരുന്നു ഇന്ന് ധനമന്ത്രി ബജറ്റില്‍ സൂചന നല്‍കിയത്. പക്ഷേ വ്യാപാരികളെയും വ്യവസായികളെയും സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടുള്ള നികുതി പിരിവ് കേരളത്തിന് ആവശ്യമില്ലെന്ന് മന്ത്രി എടുത്തു പറഞ്ഞു.
നോട്ട് നിരോധനം, വേണ്ടത്ര തയ്യാറെടുപ്പില്ലാതെയുള്ള ജി എസ് ടി നടപ്പാക്കല്‍, ഓഖി, പ്രളയങ്ങള്‍, മഹാമാരിയുടെ ഒന്നും രണ്ടും തരംഗങ്ങള്‍, സാമ്പത്തിക മാന്ദ്യം എന്നിവ നികുതി നികുതിയേതര വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. പക്ഷേ പ്രതിസന്ധി ഘട്ടങ്ങളില്‍ കടമെടുത്തായാലും മുന്‍നിരയില്‍ നിന്ന് നാടിനെ ആപത്തില്‍ നിന്നും രക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്‍റെ നയമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.
കോവിഡിന് ശേഷം സമ്പദ് ഘടന അതിവേഗം സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ആ ഘട്ടത്തില്‍ നികുതി നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമം തുടങ്ങും. വ്യാപാരവും വ്യവസായവും വളരുന്ന മുറയ്ക്ക് ജനങ്ങള്‍ നികുതി അടച്ചു തുടങ്ങും. സത്യസന്ധമായി നികുതി കൊടുത്ത് ബിസിനസ് നടത്തുന്നവരാണ് സംസ്ഥാനത്ത് കൂടുതല്‍ പേരും. സര്‍ക്കാരിന് കൊടുക്കേണ്ട നികുതി എല്ലാവരും കൊടുക്കാന്‍ തുടങ്ങിയാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി തീരുമെന്നുമുള്ള ശുഭാപ്തി വിശ്വാസവും ധനമന്ത്രി പ്രകടിപ്പിച്ചു.
Adjust Story Font
16