വിനോദ സഞ്ചാരികളിൽ നിന്ന് പിരിച്ചെടുക്കുന്ന തുകയിൽ വ്യാപക വെട്ടിപ്പ്; ടൂറിസം കേന്ദ്രങ്ങളിൽ പരിശോധന
'ഓപ്പറേഷൻ ജംഗിൾ സഫാരി' എന്ന പേരിലാണ് പരിശോധന നടക്കുന്നത്
തിരുവനന്തപുരം: വനംവികസന ഏജൻസികളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും വിജിലൻസിന്റെ മിന്നൽ പരിശോധന തുടരുന്നു. വിനോദ സഞ്ചാരികളിൽ നിന്ന് പിരിച്ചെടുക്കുന്ന തുകയിൽ വ്യാപക വെട്ടിപ്പ് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
'ഓപ്പറേഷൻ ജംഗിൾ സഫാരി' എന്ന പേരിലാണ് പരിശോധന നടക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും മറ്റും വിനോദസഞ്ചാരികളിൽ നിന്ന് വനത്തിലേക്കുള്ള പ്രവേശനത്തിനായി പിരിച്ചെടുക്കുന്ന തുക, സർക്കാർ ട്രഷറിയിൽ അടക്കാതെ വെട്ടിക്കുന്നുവെന്നാണ് വിവരം.
ഇക്കോ ടൂറിസത്തിന്റെ വന ഉൽപ്പന വിപണനത്തില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിന്റെ തുക കണക്കിൽ കാണിക്കാതെ തട്ടിയെടുക്കുന്നുവെന്നും പരാതി ഉയർന്നിരുന്നു. വനംപരിപാലന പദ്ധതിയുമായി ബന്ധപ്പെട്ടും പരാതികളുയർന്നിരുന്നു. തുടർന്നാണ് പരിശോധനയുമായി വിജിലൻസ് ഇറങ്ങിയത്.
Watch Video Report
Adjust Story Font
16