Quantcast

‘ഇത്​ സ്​റ്റാലി​ൻ്റെ റഷ്യയല്ല’; മാധ്യമപ്രവർത്തകനെതിരായ ക്രൈംബ്രാഞ്ച് നടപടിയിൽ വ്യാപക പ്രതിഷേധം

'മാധ്യമപ്രവർത്തകരെ വാർത്തകളുടെ പേരിൽ ഉപദ്രവിക്കുന്നത് ശരിയല്ല'

MediaOne Logo

Web Desk

  • Published:

    22 Dec 2024 7:04 AM GMT

Widespread protest over Crime Branch action against journalist
X

കോഴിക്കോട്​: പിഎസ്‌സി വിവരചോർച്ച റിപ്പോർട്ട് ചെയ്ത മാധ്യമം ലേഖൻ അനിരു അശോകനെതിരായ ക്രൈംബ്രാഞ്ച് നടപടിയിൽ വ്യാപക പ്രതിഷേധം. മാധ്യമപ്രവർത്തകനെതിരായ അന്വേഷണത്തെ പ്രതിപക്ഷം അനുകൂലിക്കുന്നില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമപ്രവർത്തകരെ വാർത്തകളുടെ പേരിൽ ഉപദ്രവിക്കുന്നത് ശരിയല്ല. മാധ്യമസ്വാതന്ത്ര്യത്തിന് എതിരായിവരുന്ന വിഷയങ്ങളിൽ പ്രതിപക്ഷം ഇടപെടും. മാധ്യമപ്രവർത്തകരുടെ അവകാശത്തിനായി പ്രതിപക്ഷം പോരാടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

BJPയുടെ കാർബൺ കോപ്പിയാണ് CPM നടപ്പാക്കുന്നതെന്ന്​ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു. മാധ്യമ സ്വാതന്ത്ര്യത്തെ പറ്റി പറയും, എന്നിട്ട് മാധ്യമങ്ങൾക്കെതിരെ കേസുമെടുക്കുന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

PSC വിവരച്ചോർച്ചയിൽ മാധ്യമം ലേഖകനെതിരായ അന്വേഷണം തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. സർക്കാർ തെറ്റ് തിരുത്തണം. ഇത്​ സ്​റ്റാലിന്റെ റഷ്യയല്ല കേരളമാണെന്ന്​ പിണറായി വിജയൻ മനസ്സിലാക്കണമെന്നും സതീശൻ വിമർശിച്ചു.

മാധ്യമപ്രവർത്തനത്തെ വിലക്കുന്ന നടപടി ഉണ്ടാവാൻ പാടില്ലെന്ന് മന്ത്രി കെ. രാജനും പറഞ്ഞു. അത്തരമൊരു വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മാധ്യമപ്രവർത്തനത്തിന്റെ സാധ്യതകൾ ആവുംവിധത്തിൽ ഉപയോഗിക്കാൻ അവകാശമുള്ള സംസ്ഥാനമാണ് കേരളം. ഏതെങ്കിലും ഒരു വാർത്ത ചെയ്തതിന്റെ പേരിൽ പ്രത്യേകമായി ആക്രമിക്കുന്ന നിലപാട് സർക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story