Quantcast

സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത: കാലാവസ്ഥാ വകുപ്പ്

കാലവർഷ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് മഴ കനക്കുക

MediaOne Logo

Web Desk

  • Updated:

    2024-06-21 09:33:22.0

Published:

21 Jun 2024 9:32 AM GMT

Widespread rain likely in the state for the next 5 days: Meteorological Department,latestnewes
X

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കർണാടക തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദപാത്തി സ്ഥിതിചെയ്യുന്നതിനാലാണ് വ്യാപക മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷ കാറ്റ് അടുത്ത 3 ദിവസം ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതും മഴ കനക്കാൻ കാരണമാകും.

മഴ മുന്നറിയിപ്പിന്റെ ഭാഗമായി കാസർഗോഡ് കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും, തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതേസമയം മലപ്പുറം ജില്ലയിലെ ഓറഞ്ച് മുന്നറിയിപ്പ് പിൻവലിച്ച് പകരം യെല്ലോ മുന്നറിയിപ്പ് നൽകി. 25 വരെയാണ് മഴ ശക്തമാവുകയെന്നാണ് മുന്നറിയിപ്പ്.

TAGS :

Next Story