സ്‌കൂട്ടറിൽ കാട്ടുപന്നിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന വണ്ടൂർ സ്വദേശി മരിച്ചു
വെള്ളിയാഴ്‌ച രാത്രി എളക്കൂർ നിരന്നപറമ്പിൽ വെച്ചായിരുന്നു അപകടം
കോഴിക്കോട്: സ്‌കൂട്ടറിൽ പന്നിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി നൗഷാദ് ആണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി എളക്കൂർ നിരന്നപറമ്പിൽ വെച്ചായിരുന്നു അപകടം. ഐഎൻടിയുസി വണ്ടൂർ മണ്ഡലം പ്രസിഡന്റ് കൂടിയായിരുന്നു നൗഷാദ്.
അപകടമുണ്ടാകുമ്പോൾ പത്തുവയസുകാരനായ മകനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ കുട്ടി ചികിത്സയിൽ തുടരുകയാണ്.
Next Story
Adjust Story Font
16