അരിക്കൊമ്പൻ കൂത്തനച്ചി വനത്തിൽ; കാടിറങ്ങി വന്നാൽ മയക്ക്‌വെടി വയ്ക്കും
കമ്പത്തെത്തിയ തമിഴ്‌നാട് വനം മന്ത്രി ഡോ. എം മതിവേന്തൻ വനം വകുപ്പിന്റെ സജ്ജീകരണങ്ങൾ വിലയിരുത്തി
കമ്പം: ജനവാസ കേന്ദ്രത്തിൽ ഇറങ്ങി ഭീതിപരത്തിയ അരിക്കൊമ്പൻ ഉൾകാട്ടിലേക്ക് മടങ്ങി. നിലവിൽ കൂത്തനച്ചി വനത്തിലാണ് ആനയുള്ളത്. കമ്പത്ത് എത്തിയ തമിഴ്‌നാട് വനം മന്ത്രി ഡോ. എം മതിവേന്തൻ വനം വകുപ്പിന്റെ സജ്ജീകരണങ്ങൾ വിലയിരുത്തി. ആന കാടിറങ്ങി വന്നാൽ മയക്കുവെടി വയ്ക്കാനാണ് തീരുമാനം.
ആനയെ ജനവാസ മേഖലയിൽ നിന്ന് മാറ്റുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. വനം വകുപ്പിന്റെ സംഘം സ്ഥലത്തുണ്ട്. മയക്കുവെടി വയ്ക്കുന്നതിന് ഉൾപ്പെടെ സജ്ജീകരണങ്ങൾ പ്രദേശത്തുണ്ട്. 3 കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ടന്നും മന്ത്രി അറിയിച്ചു.
അതേസമയം, ജനങ്ങളുടെ ഇടപെടൽ ആനയെ ഭയപ്പെടുത്തുന്നുണ്ട്. തേനി ജില്ലാ കലക്ടർ കുങ്കിയാനകളുള്ള സ്ഥലം സന്ദർശിച്ചു. മയക്കു വെടി വെക്കുമ്പോൾ ആനയുടെ ജീവന് ഭീക്ഷണിയുണ്ടാവാതെ നോക്കും. മുമ്പ് മയക്കു വെടിയേറ്റത് പരിഗണിക്കും. കമ്പം ടൗണിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്. പൊലീസ് മൈക്കിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. കമ്പം - ഗൂഡല്ലൂർ ബൈപ്പാസിനു സമീപമാണു 3 കുങ്കിയാനകളെ തളച്ചിരിക്കുന്നത്.
Adjust Story Font
16