വയനാട്ടിലെ കാട്ടാന ആക്രമണം: വിഷയം സഭയിലുന്നയിച്ച് പ്രതിപക്ഷം
ബോധമില്ലാത്ത ആനയല്ല കഴിവുകെട്ട സർക്കാരാണ് പ്രശ്നമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.
വയനാട്ടിൽ കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മരണത്തിൽ ഒന്നാം പ്രതി സർക്കാരെന്ന് പ്രതിപക്ഷം നിയമസഭയിൽ. ബോധമില്ലാത്ത ആനയല്ല കഴിവുകെട്ട സർക്കാരാണ് പ്രശ്നമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.
ആനയെ ട്രേസ് ചെയ്യുന്നതിൽ സങ്കേതികമായ തടസ്സങ്ങളുണ്ടായെന്നും വയനാട്ടിലെ പ്രതിഷേധം മറ്റൊരുതലത്തിലേക്ക് കൊണ്ട് പോകാൻ ശ്രമങ്ങളുണ്ടായെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ ആരോപിച്ചു.
വയനാട്ടിൽ കാട്ടാന ആക്രമത്തിൽ അജീഷ് എന്നയാൾ കൊല്ലപ്പെട്ടത് സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നായിരിന്നു അടിയന്തരപ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്. കൊലക്ക് ഉത്തരവാദി സർക്കാരാണെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിച്ച ടി സിദ്ധീഖ് ആരോപിച്ചു
ആനയുടെ സാന്നിദ്ധ്യം കണ്ടെത്താൻ സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ടായെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ സമ്മതിച്ചു. അന്തർ സംസ്ഥാന നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. നഷ്ടപരിഹാരം സർക്കാരിന്റെ ഔദാര്യമല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. ആനയെ ട്രേസ് ചെയ്യാനുള്ള പാസ് വേഡ് അടക്കം കിട്ടിയിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്നും സതീശൻ ആരോപിച്ചു.
Adjust Story Font
16