Quantcast

കണ്ണൂരിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി

വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ ആനയെ വയനാട്ടിലേക്ക് മാറ്റും

MediaOne Logo

Web Desk

  • Published:

    5 March 2025 3:56 PM

കണ്ണൂരിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി
X

കണ്ണൂർ: കരിക്കോട്ടക്കരി ടൗണിന് സമീപമെത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി. വായയുടെ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ ആനയെ വളയഞ്ചാലിലെ ആർആർടി ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ ആനയെ വയനാട്ടിലേക്ക് മാറ്റും.

ആറളം ഫാമിൽ നിന്ന് കൂട്ടം തെറ്റിയ ആനയാണ് എടപ്പുഴ റോഡിലെ വീടുകൾക്ക് സമീപം എത്തിയത്. ജനവാസ മേഖലയിൽ ആന എത്തിയതോടെ ജാഗ്രത പുലർത്താൻ പ്രദേശവാസികൾക്ക് നിർദേശം നൽകി. ആനയുടെ വായ് ഭാഗത്ത് ഗുരുതരമായ മുറിവുണ്ട്. ആനയുടെ താടി എല്ല് പൊട്ടിയ നിലയിലാണ്.വെറ്റിനറി സർജൻ അജീഷ് മോഹൻ ദാസ് സ്ഥലത്ത് എത്തി മയക്ക് വെടിവെച്ചു. കയർ ഉപയോഗിച്ച് ആനയുടെ കാലുകൾ ബന്ധിച്ച ശേഷം പ്രാഥമിക സുശ്രൂഷ നൽകി.

അതേസമയം, തൃശൂർ അതിരപ്പിള്ളിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുകൊമ്പൻ ഏഴാറ്റുമുഖം ഗണപതിക്ക് ചികിത്സ നൽകാൻ വനം വകുപ്പ് തീരുമാനിച്ചു. നിലവിൽ ആനയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്. രണ്ടുദിവസം കൂടി ആനയെ നിരീക്ഷിച്ച് വീണ്ടും റിപ്പോർട്ട് സമർപ്പിക്കും.

TAGS :

Next Story