Quantcast

മാനന്തവാടിയില്‍ കാട്ടാനയിറങ്ങി; പ്രദേശത്ത് നിരോധനാജ്ഞ

ഇന്ന് പുലർച്ചെയാണ് ആന ജനവാസമേഖലയിൽ ഇറങ്ങിയത്

MediaOne Logo

Web Desk

  • Published:

    2 Feb 2024 4:25 AM GMT

wild elephant,mananthavady,wayanad, curfew ,latest malayalam news,കാട്ടാന,വയനാട്,മാനന്തവാടി,നിരോധനാജ്ഞ
X

മാനന്തവാടി: കാട്ടാന നഗരത്തിൽ ഇറങ്ങിയ പശ്ചാത്തലത്തിൽ മാനന്തവാടിയിൽ നിരോധനാജ്ഞ.മിനിസിവിൽ സ്റ്റേഷൻ പരിസരത്താണ് ആനയുള്ളത്. റേഡിയോ കോളർ ഘടിപ്പിച്ച ആന ഇന്ന് പുലർച്ചെയാണ് ജനവാസമേഖലയിൽ ഇറങ്ങിയത്.

ഇന്ന് രാവിലെ ആറുമണിയോടെയാണ് കാട്ടാനയെ നാട്ടുകാര്‍ കണ്ടത്. പാലുമായി പോയ ആളുകളാണ് ആനയെ കണ്ടത്. തുടര്‍ന്ന് വിവരം വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.

മാനന്തവാടി ടൗണില്‍ ആളുകൾ കൂട്ടം കൂടിയാൽ നിയമ നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. കാട്ടാന കാട് കയറുന്നത് വരെ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് സഹകരിക്കണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ അറിയിച്ചു.

മാനന്തവാടി ടൗൺ കേന്ദ്രീകരിച്ചുള്ള സ്കൂളുകളിലേക്ക് ഒരറിയിപ്പുണ്ടാകുന്നത് വരെ ഇന്ന് (വെള്ളിയാഴ്ച) വിദ്യാർഥികളെ അയക്കരുതെന്ന് മാനന്തവാടി തഹസിൽദാർ അറിയിച്ചു. നിലവിൽ സ്കൂളുകളിലെത്തിയ വിദ്യാർഥികളെ പുറത്തിറക്കാതെ സുരക്ഷിതമായി നിർത്തണമെന്നും റവന്യു അധികൃതർ അറിയിച്ചു. നിലവിൽ കാട്ടാന താലൂക്ക്, കോടതി വളപ്പിലാണുള്ളത്.


TAGS :

Next Story