Quantcast

വന്യജീവി ആക്രമണം; സുരക്ഷാ നടപടികളിൽ പാളിച്ചകളുണ്ടോ എന്ന് പരിശോധിക്കും: മന്ത്രി എ.കെ ശശീന്ദ്രൻ

''കൊല്ലാൻ അധികാരം വേണമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആയാൽ അത് ചെയ്യാൻ പറ്റുമോ?''

MediaOne Logo

Web Desk

  • Updated:

    26 Jan 2025 4:19 PM

Published:

25 Jan 2025 3:23 AM

വന്യജീവി ആക്രമണം; സുരക്ഷാ നടപടികളിൽ പാളിച്ചകളുണ്ടോ എന്ന് പരിശോധിക്കും: മന്ത്രി എ.കെ ശശീന്ദ്രൻ
X

കോഴിക്കോട്: വന്യജീവി ആക്രമണത്തിന്റെ പശ്ചാതലത്തിൽ നാളെ കൽപറ്റയിൽ ഉന്നതതലയോഗം ചേരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ.

സുരക്ഷ നടപടികളിൽ പാളിച്ചകളുണ്ടോ എന്ന് പരിശോധിക്കും. വന്യജീവികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാനത്തിന് നൽകണമെന്നും മന്ത്രി പറഞ്ഞു. മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'' ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണ്. എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിനും ഒരു പരിഹാര മാർഗമില്ല. കൊല്ലാൻ അധികാരം വേണമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആയാൽ അത് ചെയ്യാൻ പറ്റുമോ. 1972 ലെ നിയമത്തിൽ ഭേദഗതി വരുത്താതെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നത് അറിയില്ലേ- എകെ ശശീന്ദ്രന്‍ ചോദിച്ചു.

അന്തർ സംസ്ഥാന മന്ത്രി തല യോഗം വിളിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നും മന്ത്രി വ്യക്തമാക്കി.

watch video report


TAGS :

Next Story