'ഹൈക്കോടതിയെ സമീപിക്കും, പ്രതീക്ഷ ജുഡീഷ്യറിയിൽ മാത്രം': പി.വി അൻവർ
'പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്തുപോയിട്ടില്ല, ഒഴിവാക്കും വരെ എൽഡിഎഫിൽ തുടരും'
നിലമ്പൂർ: തൻ്റെ ആരോപണങ്ങളിൽ കോടതിയെ സമീപിക്കാനൊരുങ്ങി പി.വി അൻവർ എംഎൽഎ. 'ജുഡീഷ്യറിയിൽ മാത്രമാണ് പ്രതീക്ഷയെന്നും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ പറഞ്ഞു. പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്തുപോയിട്ടില്ല, ഒഴിവാക്കും വരെ എൽഡിഎഫിൽ തുടരും.'- അൻവർ പറഞ്ഞു.
ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചാണ് അൻവറിൻ്റെ ഇന്നത്തെ വാർത്താസമ്മേളനം. 'താൻ ശ്രമിച്ചത് പാർട്ടിയെ കീർത്തിപ്പെടുത്താനാണ്. ഇങ്ങനെ പോയാൽ എൽഡിഎഫ് 25 സീറ്റിലൊതുങ്ങും. പലർക്കും കെട്ടിവെച്ച കാശുപോലും കിട്ടില്ലെന്നും' അൻവർ കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16