Quantcast

മാടായി കോളജ് നിയമന വിവാദം: കണ്ണൂർ കോൺഗ്രസിൽ താത്കാലിക വെടിനിർത്തൽ; പ്രതിഷേധങ്ങൾ ഉണ്ടാവില്ല

സമാധാന അന്തരീക്ഷമുണ്ടാക്കാനായെന്നും വീണ്ടും ചർച്ചകൾ നടത്തുമെന്നും സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-12-13 16:26:23.0

Published:

13 Dec 2024 4:25 PM GMT

Will End Public protests against MK Raghavan MP In Madayi College Appointment Controversy
X

കണ്ണൂർ: മാടായി കോളജിലെ നിയമന വിവാദത്തിൽ കണ്ണൂർ കോൺഗ്രസിൽ താത്കാലിക വെടിനിർത്തൽ. എം.കെ രാഘവൻ എംപിക്കെതിരായ പരസ്യ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ ധാരണയായി. കെപിസിസി ഉപസമിതി നടത്തിയ ചർച്ചയിലാണ് തീരുമാനം. സമാധാന അന്തരീക്ഷമുണ്ടാക്കാനായെന്നും വീണ്ടും ചർച്ചകൾ നടത്തുമെന്നും സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

മാടായി കോളജിൽ സിപിഎമ്മുകാർക്ക് നിയമനം നൽകിയെന്നാരോപിച്ചാണ് കണ്ണൂർ കോൺഗ്രസിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. പരസ്യ പ്രതികരണങ്ങളിൽ നിന്നും പ്രതിഷേധങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന കെപിസിസി ഉപസമിതി നിർദേശം എം.കെ രാഘവൻ വിരുദ്ധ ചേരി അംഗീകരിച്ചു. ഉപസമിതി നിർദേശങ്ങളുമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.

എന്നാൽ കോളജിൽ നിയമനം ലഭിച്ച എം.കെ ധനേഷിൽ നിന്ന് രാജി എഴുതിവാങ്ങണമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. നിയമം ലഭിച്ച നാല് പേരിൽ ഒരാളായ ധനേഷിനെ ജോലിയിൽ തുടരാൻ അനുവദിക്കരുതെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ നിയമനം പുനഃപരിശോധിക്കുന്നത് പ്രായോഗികമല്ലന്നാണ് കോളജ് ഭരണസമിതി നിലപാട്.

ഇക്കാര്യത്തിൽ കോളജ് ഭരണസമിതി ചെയർമാനായ എം.കെ രാഘവന്റെ നിലപാട് നിർണായകമാണ്. രാഘവൻ ഈ ആവശ്യത്തിന് വഴങ്ങിയേക്കില്ലന്നാണ് സൂചന. പ്രശ്ന പരിഹാരത്തിനുള്ള ഫോർമുല തയാറാക്കാൻ കെപിസിസി നിയോഗിച്ച സമിതിക്കും കഴിഞ്ഞിട്ടില്ല‌. ഒരാഴ്ചയ്ക്കകം കെപിസിസിക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് ഉപസമിതിയുടെ തീരുമാനം.

TAGS :

Next Story