Quantcast

അന്തിമ നീതി പുലരുംവരെ മീഡിയവണിന്‍റെ കൂടെയുണ്ട്- ഇ.ടി മുഹമ്മദ് ബഷീർ എം.പി

മീഡിയവണിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണവിലക്ക് സ്റ്റേ ചെയ്ത സുപ്രിംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ഇ.ടി മുഹമ്മദ് ബഷീർ എം.പി

MediaOne Logo

Web Desk

  • Updated:

    2022-03-15 13:01:20.0

Published:

15 March 2022 11:47 AM GMT

അന്തിമ നീതി പുലരുംവരെ മീഡിയവണിന്‍റെ കൂടെയുണ്ട്- ഇ.ടി മുഹമ്മദ് ബഷീർ എം.പി
X

മീഡിയവൺ സംപ്രേഷണ വിലക്കിൽ അന്തിമ നീതി പുലരുംവരെ കൂടെയുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. അകാരണമായി മീഡിയവണിനെ വിലക്കിയ നടപടി ബഹുമാനപ്പെട്ട സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നു. അന്തിമമായി നീതി പുലരുംവരെ കൂടെയുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിനായി ഇനിയും നമുക്ക് ശബ്ദമുയർത്താമെന്നും ഇ.ടി ഫേസ്ബുക്കിൽ കുറിച്ചു.

മീഡിയവണിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണവിലക്ക് ഇന്ന് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ് എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് ഇടക്കാല വിധി. ചാനലിന് മുൻപുണ്ടായിരുന്നതുപോലെ പ്രവർത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു. വിലക്കേർപ്പെടുത്തുന്നതിനുള്ള സുരക്ഷാ ആശങ്കകൾ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഫയലുകൾ പരിശോധിച്ച ശേഷമാണ് വിലക്ക് സ്റ്റേ ചെയ്തത്.

സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയവണിന്റെ ആവശ്യത്തിലാണ് ബെഞ്ച് ഇന്ന് വാദം കേട്ടത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ മീഡിയവൺ സമർപ്പിച്ച ഹരജി മാർച്ച് പത്തിനാണ് സുപ്രിംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

'മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് സ്റ്റേ ചെയ്തതായി ഞങ്ങൾ വിധിക്കുന്നു. ഹരജിക്കാർക്ക്, മീഡിയവൺ ചാനൽ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനുമുൻപുള്ള അതേ അടിസ്ഥാനത്തിൽ നടത്താം' കോടതി ഉത്തരവിട്ടു. ഇന്റലിജൻസ് റിപ്പോർട്ട് എന്താണെന്ന് അറിയാൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. 'ഫയലുകൾ പുറത്തു വിടണം. ഹരജിക്കാർക്ക് അതറിയാനുള്ള അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണം. മാധ്യമസ്ഥാപനം എന്ന നിലയിൽ പരിരക്ഷ അർഹിക്കുന്നുണ്ട്' ബെഞ്ച് നിരീക്ഷിച്ചു. ഈ മാസം 26നുമുൻപ് കേന്ദ്രം വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Summary: Will keep on supporting the cause of MediaOne till complete justice is done, says ET Muhammed Basheer MP

TAGS :

Next Story