'ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കും, രാജ്യസഭാ സീറ്റിനോടല്ല മത്സരിച്ച് വിജയിക്കാനാണ് താല്പര്യം'; പി.വി അൻവർ
'പിണറായിസത്തെ തകർക്കുകയാണ് പ്രധാന ലക്ഷ്യം'
മലപ്പുറം: രാജ്യസഭാ സീറ്റ് വഴി പാർലമെന്റിൽ എത്തുന്നതിനെക്കാൾ മത്സരിച്ച് വിജയിക്കാനാണ് താൽപര്യമെന്ന് പി.വി അൻവർ. പിണറായിസത്തെ തകർക്കുകയാണ് പ്രധാന ലക്ഷ്യം, അതിനായി ആര്യാടൻ ഷൗക്കത്തിനെ വേണമെങ്കിൽ പിന്തുണയ്ക്കും. വി.എസ് ജോയ് മത്സരിച്ചാൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഷൗക്കത്തിന്റെ കാര്യത്തിൽ അത്തരം ഉറപ്പില്ലെന്നും പി.വി അൻവർ മീഡിയവണിനോട് പറഞ്ഞു.
തൃണമൂൽ കോൺഗ്രസിന്‍റെ കമ്മറ്റി രൂപീകരണത്തിന് ശേഷം പാർട്ടിയെ യുഡിഎഫിൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുമെന്നും പി.വി അൻവർ കൂട്ടിച്ചേർത്തു. ഇന്നലെയാണ് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചത്. തൃണമൂൽ കോൺഗ്രസിൽ ചേരുമ്പോൾ ഉണ്ടാകുന്ന കൂറുമാറ്റ നിരോധന നിയമം കുരുക്കാകാതിരിക്കാനാണ് എംഎൽഎ സ്ഥാനം രാജിവെച്ചത്. രാജിയ്ക്ക് പിന്നാലെ ടിഎംസിയുടെ സംസ്ഥാന കൺവീനറായി അൻവറിനെ നിയമിച്ചിരുന്നു.
Next Story
Adjust Story Font
16