Quantcast

തെരഞ്ഞെടുപ്പിനുശേഷം രാമക്ഷേത്രം സന്ദർശിക്കും-ശശി തരൂർ

''ഹിന്ദുക്കൾ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നതിൽ തെറ്റില്ല. പാർട്ടിയുടെ സാന്നിധ്യം വേണ്ട എന്നാണ് തീരുമാനം.''

MediaOne Logo

Web Desk

  • Published:

    12 Jan 2024 12:58 PM GMT

Congress leader Shashi Tharoor MP said that he will visit the Ram Mandir after the Lok Sabha elections
X

കൽപറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം രാമക്ഷേത്രം സന്ദർശിക്കുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. നിർമാണം പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദുക്കൾ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നതിൽ തെറ്റില്ലെന്നും തരൂർ വ്യക്തമാക്കി.

കോൺഗ്രസിനുള്ളിൽ ഹിന്ദുവിശ്വാസികളുണ്ടെന്നും തരൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞാൻ ഉൾപ്പെടെയുള്ള വിശ്വാസികൾ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണ്. രാഷ്ട്രീയം കളിക്കാനല്ല. ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ല. പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

''പുരോഹിതരല്ല ചടങ്ങിന് നേതൃത്വം നൽകുന്നത്. പ്രധാനമന്ത്രിയാണ്. അതിൽ രാഷ്ട്രീയാർത്ഥം കാണണം. പുരോഹിതന്മാരാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത്. പ്രധാനമന്ത്രി പുരോഹിതനല്ല. ഇത് തെരഞ്ഞെടുപ്പിന് ഗുണം കിട്ടാനുള്ള ബിജെപിയുടെ തന്ത്രമാണ്.''

തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം താൻ രാമക്ഷേത്രത്തിൽ പോകുമെന്നും അദ്ദേഹം അറിയിച്ചു. ഈ അവസരത്തിലല്ല പോകേണ്ടത്. ഒരു പാർട്ടിക്ക് ഗുണം കിട്ടാനാണ് ഇപ്പോൾ ചടങ്ങ് നടത്തുന്നത്.

ഹിന്ദുക്കൾ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നതിൽ തെറ്റില്ല. പാർട്ടിയുടെ സാന്നിധ്യം വേണ്ട എന്നാണ് തീരുമാനം. ഹിന്ദു വിശ്വാസത്തെ ആരും അവഹേളിച്ചിട്ടില്ല. ഞാനും ഹിന്ദുവാണ്. പണി പൂർത്തിയായി ഉദ്ഘാടനം കഴിഞ്ഞാൽ രാമക്ഷേത്രം സന്ദർശിക്കും. താൻ പോകുന്നത് രാഷ്ട്രീയം കളിക്കാനല്ല, വിശ്വാസിയായിട്ടണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

Summary: Congress leader Shashi Tharoor MP said that he will visit the Ram Mandir after the Lok Sabha elections

TAGS :

Next Story