ഏക സിവില്‍കോഡിനെതിരെ മതമൗലികവാദികളല്ലാത്ത എല്ലാവരുമായും യോജിച്ച് പ്രവർത്തിക്കും: എം.വി ഗോവിന്ദന്‍
കോൺഗ്രസിനെ എന്തുകൊണ്ട് കൂട്ടായ്മയിൽ പങ്കെടുപ്പിക്കുന്നില്ലെന്ന ചോദ്യത്തിന് കോൺഗ്രസിന് ഇക്കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി
തൃശൂര്‍: ഏക സിവിൽകോഡിനെതിരെ മതമൗലികവാദികളല്ലാത്ത എല്ലാവരുമായും യോജിച്ച് പ്രവർത്തിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 'ഏക സിവിൽകോഡിനെതിരെ സി.പി.എം നടത്തുന്ന സെമിനാറിൽ മുസ്‌ലിം ലീഗിനെ ക്ഷണിച്ചത് രാഷ്ടീയമല്ല സമാനമായി ചിന്തിക്കുന്നവരുമായി യോജിച്ച് ഏക സിവിൽകോഡിനെതിരെ അഭിപ്രായ രൂപീകരണമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അത് രാഷ്ട്രീയമായി കൂട്ടിക്കെട്ടേണ്ട കാര്യമില്ല. പ്രശ്‌നാധിഷ്ടിതമായാണ് ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ എന്തുകൊണ്ട് കൂട്ടായ്മയിൽ പങ്കെടുപ്പിക്കുന്നില്ലെന്ന ചോദ്യത്തിന് കോൺഗ്രസിന് ഇക്കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോൺഗ്രസ് വിവിധ സംസ്ഥാനങ്ങളിൽ വിവിധ നിലപാടാണ് സ്വീകരിച്ചത്. ദേശീയ തലത്തിൽ ഏക നിലപാട് സ്വീകരിക്കുമ്പോൾ അക്കാര്യം ആലോചിക്കാം'. എം.വി ഗോവിന്ദൻ പറഞ്ഞു.
Adjust Story Font
16